കോഴിക്കോട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റാം മോഹൻ റോഡിലെ പൊലീസ് ക്വാർേട്ടഴ്സ് കെട്ടിടം തുറക്കാൻ നടപടി. 48 ഫ്ലാറ്റുകേളാടെ നാലുനിലയിൽ വൃത്താകൃതിയിൽ പണിത കെട്ടിടത്തിെൻറ ഉദ്ഘാടനം ഇൗ മാസം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
അടുത്ത ആഴ്ചയോടെ ഉദ്ഘാടന തീയതി തീരുമാനിക്കും. മൂന്നരക്കോടി രൂപ ചെലവിൽ 2006ലാണ് ക്രൈംബ്രാഞ്ച് ഒാഫിസിന് സമീപം കെട്ടിട നിർമാണത്തിന് തുടക്കമിട്ടത്. മൂന്നുതവണ കരാറുകാർ പിൻവാങ്ങിയതിനാൽ 2010ലാണ് പ്രവൃത്തി ആരംഭിച്ചത്. തുടർന്നും സാേങ്കതിക തടസങ്ങളുണ്ടായത് പ്രവൃത്തി പൂർത്തിയാവുന്നതിന് കാലതാമസമുണ്ടാക്കി.
നിർമാണം പൂർത്തിയായപ്പോൾ അഗ്നിരക്ഷാ സേനയുടെ എൻ.ഒ.സി ലഭിക്കാത്തത് പ്രതിസന്ധിയായി. മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമാണമെന്നായിരുന്നു ആക്ഷേപം. പിന്നീട് ആവശ്യമായ തരത്തിൽ അഗ്നി രക്ഷാസംവിധാനമൊരുക്കാർ 21 ലക്ഷം രൂപ പ്രത്യേകം അനുവദിച്ചു.
എന്നാൽ, ഇൗ പ്രവൃത്തി പൂർത്തിയാവാനും മാസങ്ങളെടുത്തു. ഇതിനിടെ കാടുമൂടിയ കെട്ടിടത്തിൽനിന്ന് വയറിങ് സാധന സാമഗ്രികൾ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടു. സാേങ്കതിക തടസ്സങ്ങളെല്ലാം നീങ്ങി അവസാനമിപ്പോൾ ഫയർ എൻ.ഒ.സി, ൈവദ്യുതി, കുടിവെള്ള കണക്ഷനുകളടക്കം ലഭിച്ചു. അതേസമയം, പെയിൻറിങ് അടക്കം പൂർത്തിയായ കെട്ടിടം മാസങ്ങളായി ഉപയോഗിക്കാതെ കിടന്നതോെട പലഭാഗത്തും മഴയത്ത് വെള്ളം ഒലിച്ചിറങ്ങി ചുമരുകളിൽ പൂപ്പൽ പിടിച്ചിട്ടുണ്ട്. മാത്രമല്ല ഫ്ലാറ്റുകളുടെ ഉൾവശമടക്കം പൊടിയും മാറാലയും പിടിച്ച നിലയിലുമാണ്. ചില ഫ്ലാറ്റിെൻറ ജനൽ ചില്ലുകൾ പൊട്ടുകയും ചെയ്തു. കെട്ടിടഭൂമിയാകെ പുല്ല് വളർന്ന അവസ്ഥയാണ്.
ഇവ വെട്ടിയൊതുക്കി മുറ്റമൊരുക്കുന്നതിെൻറയും ചുറ്റുമതിൽ നിർമാണത്തിെൻറയും പണിയാണ് ഇനി അവശേഷിക്കുന്നത്. കെട്ടിടം തുറന്നുെകാടുത്തശേഷമായിരിക്കും ഇവ പൂർത്തിയാക്കുക എന്നാണ് വിവരം. അതിനിടെ ഫ്ലാറ്റിന് അപേക്ഷ ക്ഷണിച്ചപ്പോൾ താമസ സൗകര്യം ആവശ്യമുള്ളവരും അല്ലാത്തവരും അപേക്ഷിച്ചതായി സേനയിൽ ആക്ഷേപമുണ്ട്. അതിനാൽ തന്നെ ഫ്ലാറ്റുകൾ അനുവദിച്ചുത്തരവായിട്ടില്ല. അടിയന്തിരമായി വീട് ആവശ്യമുള്ളവരെ പരിഗണിക്കണെമന്നും ടൗൺ സ്റ്റേഷനോട് ചേർന്ന് ശോച്യവസ്ഥയിലുള്ള ക്വർേട്ടഴ്സിൽ താമസിക്കുന്നവർക്ക് ഫ്ലാറ്റ് അനുവദിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.