നടുവണ്ണൂർ: മഞ്ഞളിപ്പ് രോഗം വ്യാപകമായതോടെ കർഷകർ കവുങ്ങ് മുറിച്ചുമാറ്റുന്നു. രോഗം നിയന്ത്രിക്കാൻ കഴിയാതായതോടെയാണ് പ്രധാന വരുമാന സ്രോതസ്സായ കവുങ്ങുകൾ മുറിച്ചുമാറ്റുന്നത്. കോട്ടൂർ പഞ്ചായത്തിലാണ് വ്യാപകമായി കവുങ്ങുകൾക്ക് മഞ്ഞളിപ്പ് രോഗം ബാധിച്ചത്.
കുന്നരം വെള്ളി,പെരവച്ചേരി വയലിലെ കർഷകർ കവുങ്ങുകൾ മുറിച്ചുമാറ്റിത്തുടങ്ങി. കൃഷി ഓഫിസറുടെ നേതൃത്വത്തിൽ വിദഗ്ധസംഘം രോഗം ബാധിച്ച സ്ഥലങ്ങൾ സന്ദർശിച്ച് സബ്സിഡി നിരക്കിൽ വേപ്പിൻ പിണ്ണാക്ക് നൽകിയിരുന്നു. അതുകൊണ്ടും പരിഹാരം കാണാൻ കഴിഞ്ഞില്ല.
ആദ്യഘട്ടമായി ശ്രീശൈലം ഹരിദാസൻ നായർ ആണ് 250 ഓളം കവുങ്ങുകൾ മുറിച്ചുമാറ്റിയത്. പ്രദേശത്തെ രോഗം ബാധിച്ച മുഴുവൻ കവുങ്ങും മുറിച്ചുമാറ്റിയിട്ട് മാത്രമേ പുതിയ തൈകൾ വെച്ചിട്ട് കാര്യമുള്ളൂവെന്ന് കർഷകർ പറയുന്നു. ഈ പ്രദേശത്തെ ചെറിയ കവുങ്ങിൻ തൈകൾക്ക് പോലും രോഗം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ കർഷകരുടെ പ്രധാന വരുമാന മാർഗമാണ് ഇതോടെ ഇല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.