കോഴിക്കോട്: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സിറ്റി പൊലീസ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
സിറ്റി പൊലീസ് മേധാവി എ.വി. ജോർജിെൻറ നിർദേശപ്രകാരം അതത് പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉൾപ്പെടെ പലഭാഗത്തും സംഭരിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പകൽ പരിശോധന നടത്തിയത്.
മൊഫ്യൂസിൽ ബസ്സ്റ്റാൻഡ്, പാളയം ബസ്സ്റ്റാൻഡ്, ഒഴിഞ്ഞ പ്രദേശങ്ങൾ, നിർമാണം നിലച്ച കെട്ടിടങ്ങൾ, സ്റ്റേഡിയം കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിലെല്ലാം പൊലീസും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
സംശയാസ്പദമായതൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സ്ഥിരമായി അക്രമപ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരും പൊലീസ് നിരീക്ഷണത്തിലാണ്. പരിശോധനക്ക് കൺട്രോൾ റൂം അസി. കമീഷണർ സുരേന്ദ്രൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.