കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയായ കട്ടാങ്ങൽ ഏരിമല പടിഞ്ഞാറെ തൊടികയിൽ ജിതിൻ എന്ന ഉണ്ണിയെ (31) താമരശ്ശേരിയിലെ ഒളിസങ്കേതത്തിൽനിന്ന് മാവൂർ സർക്കിൾ ഇൻസ്പെക്ടർ കെ. വിനോദൻ, ചേവായൂർ എസ്.ഐ ഷാൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി.
കഴിഞ്ഞമാസം 18നായിരുന്നു ഷിജു എന്ന ടിങ്കുവിനെ പിടികൂടാനെത്തിയ പൊലീസുകാരെ ടിങ്കുവും കൂട്ടാളികളും ചേർന്ന് മർദിച്ചത്. കേസിൽ പത്തുപേർ പിടിയിലായിട്ടുണ്ട്.
പിടികൂടിയ ജിതിൻ ബസ് ജീവനക്കാരനാണ്. ഹെൽത്ത് ഇൻസ്പെക്ടറെ മർദിച്ച കേസിൽ മുപ്പത് ദിവസത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
കള്ളൻതോട് ബാറിൽ ഒരാളെ അടിച്ച് പരിക്കേൽപിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാവൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ എ.പി. കൃഷ്ണൻ, എസ്.സി.പി.ഒമാരായ പ്രസാദ്, ബുഷറ എന്നിവരെ കൂടാതെ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.