നാദാപുരം: നേപ്പാളിലെ ബൊക്കാറ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടംനേടി ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്.
ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയിൽ ഇന്ത്യയുടെ ജഴ്സിയണിഞ്ഞ 10 കേരളക്കാരിൽ ഏഴുപേർ ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ്.എസ് വിദ്യാർഥികളാണ്. എം.പി. മുഹമ്മദ് സിയാൻ, കെ. മുഹമ്മദ്, മുഹമ്മദ് അഫ്നാസ്, മുഹമ്മദ് സിനാൻ, എൻ.സി. മുഹമ്മദ് ഫായിസ്, കെ. നായിഫ്, ആർ.പി. മിഷാൽ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.
സബ് ജില്ല, സംസ്ഥാന തലങ്ങളിലെ മികച്ച വിജയത്തിന് പിന്നാലെയാണ് ഇവർക്ക് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്. നേപ്പാളിൽനിന്ന് തിരിച്ചെത്തിയാലുടനെ വിജയികളായ വിദ്യാർഥികൾക്ക് ഗംഭീര സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.