നാദാപുരം: ടൗണിലെ കടയിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ നാലു വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. നാദാപുരം എം.ആർ.എ ബേക്കറിയിലെ ജീവനക്കാരൻ പെരിങ്ങത്തൂർ ഒലിപ്പിൽ സ്വദേശി മുഹമ്മദ് റാഫിയെയാണ് (19)വ്യാഴാഴ്ച വൈകീട്ട് വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്.
മർദനത്തിൽ റാഫിയുടെ മൂക്കിന്റെ പാലം തകരുകയും വാരിയെല്ല് പൊട്ടുകയും ചെയ്തു. നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ റാഫിയെ തലശ്ശേരിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. നിരന്തരം ആക്രമണം നടത്തുന്ന സ്കൂളിലെ വിദ്യാർഥികളുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ലോക കപ്പ് ഫൈനൽ മത്സരം കഴിഞ്ഞ ഉടനെ പെരിങ്ങത്തൂരിൽവെച്ച് എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ പേരോട്ടെ നിരവധി വിദ്യാർഥികെള ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.