കോഴിക്കോട്: നഗരവും ഗ്രാമവും പുഴയും കടലും റെയിലും അതിരിടുന്നതാണ് എലത്തൂർ നിയമസഭ മണ്ഡലം. എൽ.ഡി.എഫിെൻറ ഉറച്ച കോട്ടയാണെന്ന് ഒറ്റ വാചകത്തിൽ എലത്തൂരിനെ വിശേഷിപ്പിക്കാം. ബാല്യകാലമാണ് എലത്തൂരിന്. 2008ലെ പുനർനിർണയത്തിലാണ് പിറവി. പണ്ടത്തെ കൊടുവള്ളി, ബാലുശ്ശേരി, കുന്ദമംഗലം മണ്ഡലങ്ങളിലെ പഞ്ചായത്തുകൾ കൂട്ടിച്ചേർത്തായിരുന്നു സൃഷ്ടിച്ചത്.
കോഴിക്കോട് കോർപറേഷനിലെ ആറ് വാർഡുകളും ചേളന്നൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് എലത്തൂർ നിയമസഭ മണ്ഡലം. ചേളന്നൂർ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എൽ.ഡി.എഫിനാണ് ഭരണം.
കോർപറേഷനിലെ ചെട്ടികുളം, എരഞ്ഞിക്കൽ, പുത്തൂർ, മൊകവൂർ, പുതിയാപ്പ വാർഡുകൾ എൽ.ഡി.എഫിെൻറ കൈയിലാണ്. യു.ഡി.എഫിനുള്ളത് എലത്തൂർ വാർഡ് മാത്രമാണ്.
2011 മുതൽ രണ്ടുതവണ ജയിച്ച എൻ.സി.പിയുടെ മന്ത്രി എ.കെ. ശശീന്ദ്രനാണ് എലത്തൂരിലെ നിലവിലെ എം.എൽ.എ. പഴയ ബാലുശ്ശേരി മണ്ഡലത്തിൽ മത്സരിച്ചിരുന്ന എൻ.സി.പിക്ക് ഉറച്ച മണ്ഡലം െകാടുത്തത് സി.പി.എം ആണ്. പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരി ഏറ്റെടുത്തപ്പോഴാണ് എൻ.സി.പിക്ക് സി.പി.എം സീറ്റ് കൈമാറിയത്. 2011ൽ 14654 വോട്ടിന് ജയിച്ചുകയറിയ 'എ.കെ.എസ്' 2016ൽ ഭൂരിപക്ഷം ഇരട്ടിയാക്കി. 29057 ആയിരുന്നു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. ജില്ലയിലെ ഏറ്റവും വലിയ മാർജിനായിരുന്നു അത്.
ഗതാഗത മന്ത്രിയായ എ.കെ. ശശീന്ദ്രെൻറ മണ്ഡലത്തിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ കോഴിക്കോട്- ബാലുശ്ശേരി റോഡിെൻറ ശോച്യാവസ്ഥ ഇത്രയും വർഷമായിട്ടും പരിഹരിക്കാത്തതിെൻറ രോഷം മണ്ഡലത്തിലുണ്ട്. കോരപ്പുഴ പാലത്തിെൻറ പുനർനിർമാണമടക്കമുള്ള വികസനപ്രവർത്തനങ്ങൾ ശശീന്ദ്രന് അവകാശപ്പെടാവുന്നതുമാണ്. മാണി സി. കാപ്പനും കൂട്ടരും യു.ഡി.എഫിലേക്ക് ചേക്കേറുന്നതോടെ ദുർബലമാകുന്ന എൻ.സി.പിയുടെ ഈ മണ്ഡലം സി.പി.എം കണ്ണുവെച്ചിട്ടുണ്ട്. ശശീന്ദ്രനെ കണ്ണൂരിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. പഴയ വിവാദങ്ങളും ശശീന്ദ്രെൻറ ഇമേജിനെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുപരിശോധിച്ചാൽ 10666 വോട്ടിെൻറ മുൻതൂക്കമാണ് എൽ.ഡി.എഫിനുള്ളത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ എം.കെ. രാഘവൻ 103 വോട്ടിന് മുന്നിലായിരുന്നു.
എൻ.സി.പിയിൽ ശശീന്ദ്രെൻറ എതിർപക്ഷത്തുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എം. ആലിക്കോയയെ എലത്തൂരിൽ മത്സരിപ്പിക്കാൻ യു.ഡി.എഫ് കരുനീക്കം തുടങ്ങി. ആഞ്ഞുപിടിച്ചാൽ മണ്ഡലം സ്വന്തമാക്കാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. മുമ്പ് ബാലുശ്ശേരിയിൽ മത്സരിച്ച കെ.പി.സി.സി സെക്രട്ടറി കെ. ബാലകൃഷ്ണൻ കിടാവിനെയും പരിഗണിക്കുന്നു. നിയമസഭയിലേക്ക് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചെയ്യാൻ കുരുവട്ടൂർ ഒഴികെയുള്ള എലത്തൂർ മണ്ഡലത്തിലെ സി.പി.എമ്മുകാർക്ക് ഇതുവരെ അവസരമുണ്ടായിട്ടില്ല.
പഴയ ബാലുശ്ശേരിയിലും കൊടുവള്ളിയിലും ഉൾപ്പെട്ട മറ്റ് പഞ്ചായത്തുകളിലുള്ളവർക്ക് ഘടകകക്ഷികൾക്ക് വോട്ടുകുത്താനായിരുന്നു യോഗം.
2011, 2016 എ.കെ. ശശീന്ദ്രൻ (എൻ.സി.പി)
എ.കെ. ശശീന്ദ്രൻ
(എൻ.സി.പി) 76357
പി. കിഷൻ ചന്ദ്
(ജെ.ഡി.യു) 47450
വി.വി. രാജൻ
(ബി.ജെ.പി) 29070
എ.കെ. ശശീന്ദ്രെൻറ ഭൂരിപക്ഷം 29057
എം.കെ. രാഘവൻ
(കോൺഗ്രസ്) 67280
എ. പ്രദീപ് കുമാർ
(സി.പി.എം) 67177
അഡ്വ. പ്രകാശ് ബാബു
(ബി.ജെ.പി) 24649
എം.കെ. രാഘവൻ
103 വോട്ടിന് മുന്നിൽ
എൽ.ഡി.എഫ് 74798
യു.ഡി.എഫ് 64132
എൻ.ഡി.എ 22928
10666 വോട്ടിന്
എൽ.ഡി.എഫ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.