മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഹാജർ ബയോമെട്രിക് സംവിധാനത്തിലേക്ക്

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഹാ​ജ​ർ സം​വി​ധാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ൾ അ​സാ​ധു​വാ​ക്കി പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്പാ​ർ​ക്ക് ബ​ന്ധി​ത ആ​ധാ​ർ അ​ധി​ഷ്ഠി​ത ബ​യോ​മെ​ട്രി​ക് ഹാ​ജ​ർ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ ഉ​ത്ത​ര​വു​ക​ൾ അ​സാ​ധു​വാ​ക്കി​യ​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ബ​യോ​മെ​ട്രി​ക് ഹാ​ജ​ർ സം​വി​ധാ​നം 2012ൽ ​ന​ട​പ്പാ​ക്കി​യി​രു​ന്നു. മേ​ഖ​ല ഓ​ഫി​സു​ക​ളി​ൽ തു​ട​ങ്ങി പി​ന്നീ​ട് എ​ല്ലാ ഓ​ഫി​സു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും സ്പാ​ർ​ക്ക് ബ​ന്ധി​ത​മാ​യി​രു​ന്നി​ല്ല.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ ഹാ​ജ​ർ സം​വി​ധാ​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് http://klmvd.attendance.gov.in എ​ന്ന വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഹാ​ജ​ർ സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ല്ലാ ഓ​ഫി​സ് മേ​ധാ​വി​ക​ളും അ​വ​ര​വ​രു​ടെ ഓ​ഫി​സി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ഡ്രൈ​വ​ർ, അ​സി​സ്റ്റ​ന്റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​ള​വ് നേ​ടി​യി​ട്ടു​ള്ള 40 ശ​ത​മാ​ന​മോ അ​തി​ല​ധി​ക​മോ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ എ​ന്നി​വ​രെ ബ​യോ​മെ​ട്രി​ക് പ​ഞ്ചി​ങ് സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ഫി​സ് സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​നാ​ലാ​ണ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, അ​സി​സ്റ്റ​ൻ​റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രെ ബ​യോ​മെ​ട്രി​ക് ഹാ​ജ​ർ സം​വി​ധാ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ ഡ്യൂ​ട്ടി​സ​മ​യം ഓ​ഫി​സി​ൽ അ​ല്ലെ​ങ്കി​ൽ ഫീ​ൽ​ഡി​ൽ ഉ​ണ്ടെ​ന്ന് മേ​ലു​ദ്യോ​ഗ​സ്ഥ​ൻ ഉ​റ​പ്പാ​ക്കും. 

Tags:    
News Summary - Attendance of motor vehicles department officials to biometric system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.