വടകര: അഴിയൂരിൽ വിദ്യാർഥിനിയെ ലഹരിക്കടിമയാക്കി ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനിയുടെ മാതാവ് മനുഷ്യാവകാശ കമീഷന് പരാതി നൽകി. ചൊവ്വാഴ്ച കലക്ട്രേറ്റിൽ നടന്ന സിറ്റിങ്ങിലാണ് മാതാവ് പരാതി നൽകിയത്. അഴിയൂരിൽ വിദ്യാർഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ നേരിട്ട് കേസെടുത്തിരുന്നു. ചോമ്പാല പൊലീസ് സ്റ്റേഷനിൽ മൊഴിനൽകാൻ എത്തിയപ്പോൾ മകൾക്ക് ആദ്യം ലഹരി ബിസ്കറ്റ് നൽകിയ യുവതി സ്റ്റേഷനിൽ എത്തിയിരുന്നു.
യുവതിയെ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഞാൻ കണ്ടതാണ്. എന്നാൽ, ആ ദിവസത്തെ സ്റ്റേഷനിലെ സി.സി.ടി.വി തകരാറിലാണെന്ന വിവരമാണ് അറിയുന്നത്. കുഞ്ഞിപ്പള്ളി ടൗണിലെ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ യുവതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇത് പരിശോധിച്ചിട്ടില്ല. പൊലീസ് നിരന്തരം ഞങ്ങളെ ചോദ്യംചെയ്യുകയല്ലാതെ വസ്തുതകളിലേക്കും തെളിവുകളിലേക്കും പോകുന്നില്ലെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞമാസം പരിഗണിച്ച കേസ് പൊലീസിന്റെ അന്തിമ റിപ്പോർട്ട് കിട്ടാത്തതിനാൽ ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു. കേസ് പരിഗണിച്ചപ്പോഴാണ് നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നതതല അന്വേഷണം വേണമെന്നും മാതാവ് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.