അഴിയൂർ ലഹരികടത്ത്; മാതാവ് മനുഷ്യാവകാശ കമീഷന് പരാതി നൽകി

വ​ട​ക​ര: അ​ഴി​യൂ​രി​ൽ വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​ക്ക​ടി മ​യാ​ക്കി ല​ഹ​രി​ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി​യി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ, പി.​ടി.​എ, പൊ​ലീ​സ് എ​ന്നി​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​താ​വ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി. കോ​ഴി​ക്കോ​ട് ക​ല​ക്ട്രേ​റ്റി​ൽ ന​ട​ന്ന സി​റ്റി​ങ്ങി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ന​വം​ബ​ർ 24ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​രും പി.​ടി.​എ​യും എ​ട്ട് ദി​വ​സ​ത്തോ​ളം ഒ​ന്നും​ചെ​യ്തി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. 24ന് ​സ്കൂ​ളി​ലെ​ത്തി​യ മാ​താ​വി​നോ​ട് പു​റ​ത്തു​പ​റ​യേ​ണ്ടെ​ന്നും പി.​ടി.​എ വി​ളി​ച്ച് ച​ർ​ച്ച ചെ​യ്യാ​മെ​ന്നു​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

പി.​ടി.​എ പ്ര​സി​ഡ​ന്റി​നോ​ട് 25ന് ​ത​ന്നെ ബ​ന്ധു​ക്ക​ൾ ഫോ​ണി​ൽ കൂ​ടി സം​ഭ​വം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. പൊ​ലീ​സും തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​യ​തി​നാ​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പൊ​ലീ​സ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു​വെ​ന്നും അ​ന്തി​മ റി​പ്പോ​ർ​ട്ടി​ന് ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ക​മീ​ഷ​ൻ പ​റ​ഞ്ഞു. കേ​സ് അ​ടു​ത്ത​മാ​സം 21ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Tags:    
News Summary - Azhiyur Drug Trafficking; The mother filed a complaint with the Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.