പൂനൂർ: മൂന്നു ദിവസമായി പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല സമാപനം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ (ജനറൽ) വിഭാഗങ്ങളിൽ കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 260 പോയന്റുമായാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് കോക്കല്ലൂർ ഓവറോൾ കിരീടം നേടിയത്. 215 പോയന്റുമായി പാലോറ എച്ച്.എസ്.എസ് ഉള്ള്യേരി രണ്ടാം സ്ഥാനവും 213 വീതം പോയന്റുമായി ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരി, ജി.എച്ച്.എസ്.എസ് പൂനൂർ എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു.
ഹൈസ്കൂൾ (ജനറൽ) വിഭാഗത്തിൽ 232 പോയന്റുമായാണ് ജി.എച്ച്.എസ്.എസ് കോക്കല്ലൂർ ഓവറോൾ ചാമ്പ്യന്മാരായത്. 231 പോയന്റുമായി നന്മണ്ട എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 168 പോയന്റുമായി ജി.എച്ച്.എസ്.എസ് പൂനൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി ജനറൽ വിഭാഗത്തിൽ ഇൻഡസ് ഇംഗ്ലീഷ് സ്കൂൾ കരുമലയും എ.യു.പി.എസ് പി.സി പാലവും 80 വീതം പോയന്റുമായി സംയുക്ത ജേതാക്കളായി.
76 വീതം പോയന്റുകൾ നേടി സരസ്വതി വിദ്യാമന്ദിറും എ.യു.പി.എസ് ചീക്കിലോടും രണ്ടാം സ്ഥാനത്തും 74 പോയന്റുമായി ജി.എച്ച്.എസ്.എസ് കോക്കല്ലൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി ജനറൽ വിഭാഗത്തിൽ 65 പോയന്റുമായി എസ്.എം.എം.എ യു.പി.എസ് ശിവപുരവും 63 പോയന്റുമായി എ.യു.പി.എസ് പി.സി പാലവും എ.എം.എൽ.പി.എസ് ചീക്കിലോടും എ.എൽ.പി.എസ് കാക്കൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 61 പോയന്റുമായി എ.എൽ.പി.എസ് ജ്ഞാനപ്രദായനിയാണ് മൂന്നാം സ്ഥാനത്ത്.
എൽ.പി അറബിക് വിഭാഗത്തിൽ 45 വീതം പോയന്റുമായി എസ്.എം.എം.എ യു.പി.എസ് ശിവപുരം, എ.യു.പി.എസ് നന്മണ്ട ഈസ്റ്റും സംയുക്ത ജേതാക്കളായി. 43 വീതം പോയന്റുകൾ നേടി എ.എം. എൽ.പി.എസ് പുന്നശ്ശേരി സൗത്ത്, എ.എൽ.പി.എസ് ജ്ഞാനപ്രദായനി എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. 41 വീതം പോയന്റുമായി കാന്തപുരം ഈസ്റ്റ് എ.എം എൽ.പി സ്കൂൾ (ചോയിമഠം), എ.എം എൽ.പി.എസ് വള്ളിയോത്ത്, എ.യു.പി.എസ് ചീക്കിലോട് എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. യു.പി അറബിക് വിഭാഗത്തിൽ 65 പോയന്റുമായി എ.യു.പി.എസ് നന്മണ്ട ഈസ്റ്റ് ജേതാക്കളായി. 63 വീതം പോയന്റുമായി എ.യു.പി.എസ് പി.സി പാലം, ജി.എം യു.പി.എസ് പൂനൂർ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 61 പോയന്റുമായി എ.യു.പി.എസ് മങ്ങാടാണ് മൂന്നാം സ്ഥാനത്ത്. എച്ച്.എസ് അറബിക് വിഭാഗത്തിൽ 82 പോയന്റുമായി ജി.എച്ച്.എസ്.എസ് പൂനൂർ ചാമ്പ്യന്മാരായി. 81 പോയന്റുമായി നന്മണ്ട എച്ച്.എസ്.എസും 65 പോയന്റുമായി കുട്ടമ്പൂർ എച്ച്.എസ്.എസും രണ്ടും മൂന്നും സ്ഥാനത്തെത്തി.
സമാപന സമ്മേളനത്തിൽ സ്വാഗത സംഘം വർക്കിങ് ചെയർമാൻ എൻ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, എ.ഇ.ഒ പി. ഗീത, ബ്ലോക്ക് അംഗം പി. സാജിദ, കെ.എം. സുജേഷ്, എം. സജിത, കെ. അബ്ദുസലീം, സി.ആർ. ഷിനോയ്, നരേന്ദ്ര ബാബു, ടി.പി. അജയൻ, പി. പ്രശാന്ത് കുമാർ, എം. മധുസൂദനൻ, പി.പി. റിനീഷ് കുമാർ, എ.വി. മുഹമ്മദ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ടി.പി. മുഹമ്മദ് ബാഷിർ, ഉമർ മങ്ങാട്, ശഫീഖ് കാന്തപുരം, സാലിം കരുവാറ്റ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.