ഷമീർ വിത്തുപേന നിർമാണത്തിൽ

ഷമീറി​െൻറ പേന മണ്ണിലെറിഞ്ഞാൽ വിത്ത് മുളക്കും

കൊടിയത്തൂർ: ഉപയോഗം കഴിഞ്ഞ വർണപ്പേനകൾ മണ്ണിലേക്കെറിഞ്ഞാൽ അവിടെ വിത്ത് മുളക്കും! കടലാസ് പേനയുടെ അറ്റത്ത് സൂക്ഷിച്ച പച്ചക്കറി വിത്തുകളാണ് മണ്ണിൽ മുളക്കുക. വർഷങ്ങളായി തന്നെ വേട്ടയാടുന്ന വിധിയെ തോൽപ്പിക്കാൻ ചേന്ദമംഗലൂർ സ്വദേശി ഷമീർ തെരഞ്ഞെടുത്ത വഴിയാണിത്. 23 വർഷങ്ങൾക്കു മുമ്പ് ഷമീർ കവുങ്ങിൽനിന്ന് വീണതിനെ തുടർന്ന് ജീവിതം വീൽച്ചെയറിലായി. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷമീർ 14ാം വയസ്സ്​ മുതൽ എഴുന്നേറ്റുനിന്നിട്ടില്ല.

ചെറുപ്പത്തിലേ ഉപ്പ മരിച്ചതോടെ കുടുംബഭാരം ചുമലിലായപ്പോഴാണ് കവുങ്ങിൽ കയറാൻ പോയത്. അതിനിടെയാണ് കവുങ്ങിൽനിന്ന് വീണ് കിടപ്പിലായത്. ഉമ്മയും ഷമീറി​െൻറ ഭാര്യയും ഭിന്നശേഷിക്കാരാണ്. ഷമീറി​െൻറ ദുരിത ജീവിതമറിഞ്ഞ നഗരസഭ അധികൃതർ ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് പെട്ടിക്കട നൽകിയിരുന്നു.

നഗരസഭ അനുവദിച്ച 30,000 രൂപയും നാട്ടുകാർ സമാഹരിച്ച തുകയും ഉപയോഗിച്ചാണ് ചേന്ദമംഗലൂരിൽ പെട്ടിക്കട തുടങ്ങിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഷമീർ കട പൂട്ടി.ജീവിതം മുന്നോട്ടു തള്ളിനീക്കാൻ എന്ത് ചെയ്യുമെന്ന ചിന്തയിലാണ് പേപ്പർ വിത്ത്​ പേന എന്ന ആശയം ഉടലെടുത്തത്. സമൂഹ മാധ്യമങ്ങളിലും മറ്റും പരസ്യം നൽകിയാണ്​ പേന വിൽക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.