കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തക്ഷാമം രൂക്ഷം. ഒ പോസിറ്റിവ്, എ പോസിറ്റിവ് എന്നീ രക്ത ഗ്രൂപ്പുകളാണ് ഇല്ലാത്തത്. രക്തദാനത്തിനും ആളുകൾ എത്തുന്നില്ല. ഇതുമൂലം പലരുടെയും ശസ്ത്രക്രിയകൾ അടക്കം ൈവകുകയാണ്. എ പോസിറ്റിവ് ഗ്രൂപ് അടിയന്തര ആവശ്യങ്ങൾക്കുള്ളതുണ്ട്. എന്നാൽ, ഒ പോസിറ്റിവ് ഗ്രൂപ് തീരെ ഇല്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഓരോ ഗ്രൂപ്പിെൻറയും 100 യൂനിറ്റ് രക്തമാണ് ആശുപത്രിയിൽ സൂക്ഷിക്കാറുള്ളത്. കോവിഡ് കാലമായതോടെ രക്തദാതാക്കളുടെ എണ്ണം കുറഞ്ഞു. എന്നാലും ശസ്ത്രക്രിയകളും രക്തം ആവശ്യമുള്ള ചികിത്സകളും കുറവായതിനാൽ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവായതോടെ ആളുകൾ വ്യാപകമായി പുറത്തിറങ്ങുകയും റോഡപകടങ്ങൾ വ്യാപകമാവുകയും ചെയ്തു. കൂടാതെ, ആശുപത്രിയിൽ മറ്റ് ചികിത്സകളും സാധാരണപോലെ തുടങ്ങി. അതോടെ, രക്തത്തിന് ആവശ്യക്കാരും ഏറി.
എന്നാൽ, ഇപ്പോഴും മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സ നടക്കുന്നുവെന്നതിനാൽ രോഗഭയം മൂലം പലരും ആശുപത്രിയിൽ എത്തി രക്തദാനത്തിന് തയാറാകുന്നില്ല. ഇതാണ് രക്തക്ഷാമത്തിന് ഇടയാക്കുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അപകടംപറ്റി വരുന്നവരിൽ കൂടുതൽ ആളുകളും ഒ പോസിറ്റിവ്, എ പോസിറ്റിവ് രക്തഗ്രൂപ്പുകാരായതിനാലാണ് ഇൗ ഗ്രൂപ്പുകൾക്ക് ക്ഷാമം നേരിടുന്നത്.
വാർഡുകളിൽ അഡ്മിറ്റുള്ളവർ ശസ്ത്രക്രിയക്ക് നേരത്തേ രക്തം തയാറാക്കിവെക്കണം. 10, 12 യൂനിറ്റ് രക്തം വേണ്ടിവരുന്ന ശസ്ത്രക്രിയകൾ വൈകുകയാണ്. രക്തം തയാറാകാതെ ശസ്ത്രക്രിയ നടക്കില്ല. ഒന്നും രണ്ടും ആഴ്ചകളെടുത്താണ് ഇത്രയും യൂനിറ്റ് രക്തം സംഘടിപ്പിക്കാൻ ആകുന്നതെന്ന് സന്നദ്ധ പ്രവർത്തകരും പറയുന്നു. കോവിഡ് ഭയം മൂലം ആളുകൾ രക്തദാനത്തിന് മടിക്കുന്നത് പലപ്പോഴും രോഗികളുടെ ജീവനാണ് ഭീഷണിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.