കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ അന്വേഷണം പലവഴിക്ക് പുരോഗമിക്കുേമ്പാഴും ഒളിവിലുള്ള പ്രതികളെ ഒരു മാസമായിട്ടും പിടികൂടാനായില്ല. എക്സ്ചേഞ്ച് നടത്തിപ്പുകാരും മൂരിയാട് സ്വദേശികളുമായ ഷബീറും പ്രസാദുമാണ് ഇനിയും അറസ്റ്റിലാവാത്തത്.
ജൂലൈ ഒന്നിനാണ് നഗരത്തിൽ പൊലീസ് ആസ്ഥാനത്തിെൻറ അരക്കിലോമീറ്റർ ചുറ്റളവിലുൾപ്പെടെ ഏഴിടത്ത് എക്സ്ചേഞ്ച് കണ്ടെത്തിയത്. പ്രതികൾ ഇതര സംസ്ഥാനത്തേക്ക് കടക്കാനുള്ള സൂചന ലഭിച്ചതോടെ അന്വേഷണം ബംഗളൂരുവിലേക്കടക്കം ആദ്യമേ വ്യാപിപ്പിച്ചിരുന്നു. ആഭ്യന്തര സുരക്ഷക്കുപോലും വെല്ലുവിളിയായ പ്രവർത്തനം നടത്തിയവരെ പിടികൂടാനാവാത്തത് കേസിെൻറ മുന്നോട്ടുള്ള പോക്കിനെയും ബാധിച്ചിട്ടുണ്ട്. അതേസമയം, പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനയുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്.
എക്സ്ചേഞ്ചിന് ഒത്താശ നൽകി ചൈനീസ് ഉപകരണങ്ങളടക്കം എത്തിച്ചുനൽകിയ മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം െചയ്തിട്ടും ഒളിവിലുള്ളവരെക്കുറിച്ചുള്ള സൂചനയൊന്നും സി ബ്രാഞ്ചിന് കിട്ടിയിട്ടില്ല. സമാന കേസിൽ ബംഗളൂരുവിലെ കേസിലാണ് ഇയാൾ ആദ്യം അറസ്റ്റിലായത്. നിയമവിരുദ്ധ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച കാര്യം ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇടപാടുകാരിൽ സ്വർണ കള്ളക്കടത്ത് സംഘമടക്കമുണ്ടെന്ന കാര്യവും സ്ഥിരീകരിച്ചെങ്കിലും മൊഴിക്കനുസരിച്ചുള്ള തെളിവുകൾ ലഭ്യമാവാത്തത് െവല്ലുവിളിയാണ്.
സർക്കാറിന് നഷ്ടമുണ്ടാക്കിയ കുറ്റം ഏറ്റെടുത്ത് വൻതുക പിഴയടച്ച് കേസിൽനിന്നൊഴിവാകാനുള്ള ആസൂത്രിത നീക്കമാണോ 'കുറ്റസമ്മത' മൊഴികൾക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പിടിച്ചെടുത്ത ഉപകരണങ്ങളുടെയും സിം കാർഡുകളുടെയും വിദഗ്ധ പരിശോധന പൂർത്തിയായാൽ ഏതൊക്കെ കാളുകൾ എവിടെ നിന്നെല്ലാം വന്നു, എവിടേക്കെല്ലാം കാൾ പോയി എന്നെല്ലാം കണ്ടെത്താം. ഇതിന് ഒരുപാട് സമയം വേണമെന്നണ് ൈസബർ വിദഗ്ധർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.