കൂരാച്ചുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആരോപിച്ചു. കൂരാച്ചുണ്ടിൽ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1982ലെ വന്യജീവി സംരക്ഷണ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് എന്തുകൊണ്ടാണ് മുഖ്യമന്ത്രി പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്ര നിയമമായതുകൊണ്ട് നടപ്പാക്കാതിരിക്കാൻ കേരളത്തിന് കഴിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, കേന്ദ്ര നിയമമായ പൗരത്വ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ജനത്തെ കബളിപ്പിക്കുകയാണ്. ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് നരേന്ദ്ര മോദി, ഇന്ത്യയെന്ന ആശയത്തെ നിലനിർത്താൻ കോൺഗ്രസ് സഖ്യത്തെ വീണ്ടും അധികാരത്തിൽ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോളി കാരക്കട അധ്യക്ഷത വഹിച്ചു. കെ.എം. അഭിജിത്ത്, ഐപ്പ് വടക്കേത്തടം, അഗസ്റ്റിൻ കാരക്കട, വി.എസ്. ഹമീദ്, റസീന യൂസഫ്, ജോൺസൺ കക്കയം, വിൻസി തോമസ്, സൂപ്പി തെരുവത്ത്, ഗീത ചന്ദ്രൻ, ജെസ്സി കരിമ്പനക്കൽ, കുര്യൻ ചെമ്പനാനി, പയസ് വെട്ടിക്കാട്ട്, ഹബീബ് വട്ടുകുനി, സുനീർ പുനത്തിൽ, ഒ. എസ്. അസീസ്, സജി ചേലാറമ്പത്ത്, ആൻഡ്രൂസ് കട്ടിക്കാന, ജോസ് ബിൻ കുര്യാക്കോസ്, അലി പുതുശ്ശേരി, ജോസ് കോട്ടക്കുന്നേൽ, മുഹമ്മദ് ഞാറുമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.