പേരാമ്പ്ര: കോൺഗ്രസ് പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പഞ്ചായത്ത് ഓഫിസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ഹർത്താലിനെ തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
ഹര്‍ത്താല്‍ ദിനത്തില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമമാണ് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ഏറെ നേരം ബഹളത്തിനും സംഘര്‍ഷാവസ്ഥക്കും കാരണമായത്. ഗ്രാമപഞ്ചായത്ത് തുറന്നുപ്രവര്‍ത്തിക്കാനും സ്റ്റാൻഡിങ് കമ്മിറ്റി തെരെഞ്ഞടുപ്പ് നടത്താനും യു.ഡി.എഫ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.
പഞ്ചായത്ത് ഓഫിസിനു മുന്നില്‍ തടിച്ചു കൂടിയ പ്രവർത്തകരെ മേപ്പയ്യൂര്‍ സബ് ഇന്‍സ്പെക്ടര്‍ എന്‍.ടി. ബാബുവിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നീക്കിയാണ് രംഗം ശാന്തമാക്കിയത്.
വരണാധികാരി സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.
എം.കെ. സുരേന്ദ്രന്, വി.ബി. രാജേഷ്, സി.പി. കുഞ്ഞമ്മദ്, എം.പി. ബിനീഷ്, ബാലുശ്ശേരി കുഞ്ഞമ്മദ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. ഞായറാഴ്ച വെട്ടേറ്റ മനോജിെൻറ വീട്ടിലെത്തി വടകര ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം പരിശോധന നടത്തി. കോഴിക്കോട് എം.കെ. രാഘവന്, വടകര എം.പി കെ. മുരളീധരന് തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.