കോഴിക്കോട്: മിഠായിതെരുവിനെ കുറിച്ചുള്ള എല്ലാ മതിപ്പും തകരാൻ ഇവിടത്തെ ശുചിമുറിയിൽ കയറിയാൽ മതി. ടൂറിസ-പൈതൃക പദ്ധതിയിലുൾപ്പെടുത്തി ഇവിടെ നവീകരിച്ചപ്പോൾ അതിന് നേതൃത്വം നൽകിയവർ ശുചിമുറിയിലൊന്ന് കയറി പരിശോധിക്കേണ്ടിയിരുന്നു, എത്ര മേൽ പരിതാപകരമാണ് ഇതിനുള്ളിലെ സ്ഥിതിയെന്ന്. ടൈൽസ് കണ്ടുപിടിച്ച കാലത്തുള്ളതാണ്. തേഞ്ഞു തീരാൻ ഇനി ഒന്നുമില്ല. സാനിറ്ററി വെയറുകളും തഥൈവ. ടാങ്ക് ഇടക്കിടെ ചോരും. പുരുഷന്മാർക്ക് നാലും സ്ത്രീകൾക്ക് രണ്ടും ശൗചാലയങ്ങളാണുള്ളത്. ഭിന്ന ശേഷിക്കാർക്ക് ഒരു പരിഗണനയുമില്ല.
ആയിരങ്ങൾ വന്നുപോകുന്ന കോഴിക്കോട്ടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രത്തിലെ അവസ്ഥയാണിത്. സന്ദർശകരിൽ വിദേശ-ആഭ്യന്തര സഞ്ചാരികളുമുണ്ട്. സ്ത്രീകളാണ് സന്ദർശകരിലേറെയും. എസ്.എം. സ്ട്രീറ്റിെൻറ വാതിൽപ്പടിയിൽ താജ് റോഡിലാണ് ഒരു നവീകരണവും നടക്കാത്ത ശുചിമുറി.
ഭാവിയിൽ വലിയ ശുചിമുറി സമുച്ചയം വരുമെന്നാണ് അധികൃതരുടെ വാദം. 'ഭാവി'ക്ക് എത്ര നീളമുണ്ടെന്നതാണ് പ്രശ്നം. മറ്റെല്ലാ പണികളും കഴിഞ്ഞ് നിർമിക്കേണ്ടതല്ലല്ലോ ഇത്. പ്രാഥമിക കൃത്യനിർവഹണത്തിനുള്ള പദ്ധതിക്ക് പ്രഥമപരിഗണന നൽകേണ്ടതല്ലേ?. ശുചിമുറിയുടെ പരിസരം പഴയ ഞെളിയൻപറമ്പിനു സമമാണ്. മാലിന്യനിക്ഷേപ കേന്ദ്രം. ഇക്കോലത്തിൽ സ്ഥലം കാണുേമ്പാൾ എല്ലാവരും ഇവിടെ മാലിന്യം നിക്ഷേപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് പരിസരത്തെ കച്ചവടക്കാരനായ കബീർ പറഞ്ഞു.
ഇവിടെനിന്ന് മാലിന്യനീക്കം നിലച്ചിട്ട് മാസങ്ങളായി. മഴ കൂടി പെയ്തതോടെ ഇങ്ങോട്ടടുക്കാൻ സാധിക്കാത്ത അവസ്ഥ.
മാനാഞ്ചിറയിൽ മിഠായിതെരുവിന് സമീപമുള്ള ബസ്സ്റ്റോപ്പിൽ മഴപെയ്യുേമ്പാേഴക്കും വെള്ളക്കെട്ടാണ്. ബസിൽനിന്ന് ഇറങ്ങുന്നത് ചളിവെള്ളക്കെട്ടിലേക്ക്. കോബിൾ സ്റ്റോൺ വിരിച്ച റോഡിലും വെള്ളം കെട്ടിക്കിടക്കുന്നു. നിർമാണം കഴിഞ്ഞ് പരിപാലനത്തിന് പരിഗണന കൊടുക്കാത്തതിന് മികച്ച ഉദാഹരണം ഇൗ തെരുവുതന്നെ. സ്ത്രീകൾക്ക് മുലയൂട്ടാൻ സൗകര്യമില്ല. കൊച്ചു കുഞ്ഞുങ്ങളെയുമായി വരുന്നവരുടെ പ്രശ്നങ്ങൾ സങ്കടകരമാണിവിടെ. വിശന്നു കരയുന്ന കുഞ്ഞുങ്ങളെയുമായി അമ്മമാർ നട്ടംതിരിയുന്ന കാഴ്്ച പതിവാണ്. കംഫർട്ട് സ്റ്റേഷൻ ഏറ്റവും അനിവാര്യമായ സ്ഥലമാണിത്. നഗരത്തിൽ ഇത്രയധികം സ്ത്രീകൾ എത്തുന്നയിടം വേറെയില്ല. പിടിച്ചു നിർത്താനാവാതെ കടയിൽ വിസർജിച്ചു പോയ കഥകൾ ഇവിടത്തെ കച്ചവടക്കാർക്ക് പറയാനുണ്ട്. എത്രമേൽ ദാരുണമാണ് അവസ്ഥ! ഉപയോഗ്യയോഗ്യമായ ശുചിമുറി പ്രധാനകേന്ദ്രത്തിൽ ഇല്ലാത്തതിെൻറ 'പ്രതിസന്ധി'.
രോഗികൾ, പ്രായമുള്ളവർ തുടങ്ങി എല്ലാ വിഭാഗത്തിൽപെട്ടവരും ഈ ൈപതൃകത്തെരുവിലുണ്ടാവും. ഒരു വിധമാണെങ്കിൽ ആരും ഇവിടത്തെ ശുചിമുറിയിൽ കയറില്ല. അൽപമെങ്കിലും വൃത്തിയുള്ള ശുചിമുറിയിൽ കയറാൻ അകലെ മൊയ്തീൻ പള്ളി റോഡിലെത്തണം.
മാലിന്യക്കുട്ടയില്ലാത്ത നഗരം
മാനാഞ്ചിറയിലും മിഠായിതെരുവിലും മാലിന്യക്കുട്ടകൾ ഇല്ലാതായിട്ട് കാലമേറെയായി. മിഠായിതെരുവ് നവീകരണം നടത്തിയപ്പോൾ മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ച സിമൻറ് പാനകൾ കമിഴ്ത്തിയിട്ട് അത് ഇരിപ്പിടമാക്കി. നിലവിൽ ഒരു മിഠായിക്കടലാസ് ഇടാൻ പോലും എവിടെയും സ്ഥലമില്ല. 'ശുചിത്വം നമ്മുടെ ഉത്തരവാദിത്തം' എന്ന കാമ്പയിൻ നടക്കുേമ്പാഴാണിതൊക്കെയെേന്നാർക്കണം.
സ്ത്രീകൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന മേഖല
നഗരത്തിലെ മറ്റു വ്യാപാരകേന്ദ്രങ്ങളെ അപേക്ഷിച്ച് ഏറെ സ്ത്രീകൾ ജോലി ചെയ്യുന്നിടമാണ് മിഠായിതെരുവും പരിസരവും. ഇവിടത്തെ വനിതാജീവനക്കാർക്ക് പല സ്ഥാപനങ്ങളിലും ശുചിമുറികളില്ല. അവർ പട്ടാളപ്പള്ളിയിലെ ശുചിമുറിയാണ് ആശ്രയിക്കുന്നത്.
ശുചിമുറി സംസ്കാരംതന്നെ മാറണം
നഗരത്തിലെ ശുചിമുറി സംസ്കാരംതന്നെ മാറണമെന്ന് മിഠായിതെരുവിലെയും മാനാഞ്ചിറയിലെയും പതിവ് സന്ദർശകനായ അബ്ദുറഹ്മാൻ പന്നിയങ്കര പറയുന്നു. യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ശുചിമുറിക്ക് വലിയ പ്രാധാന്യമാണ് അവിടത്തെ സർക്കാർ നൽകുന്നത് എന്ന് നിരവധി വിദേശയാത്രകൾ നടത്തിയ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടെയും ആ മാതൃക പിന്തുടരണം.
സ്ത്രീകൾക്ക് ഇൗ നഗരത്തിൽ പരിഗണനയില്ലാത്തത് വലിയ പ്രതിസന്ധിയാണെന്ന് മിഠായിതെരുവിൽ ലോട്ടറി കച്ചവടം നടത്തുന്ന ശ്യാമള പറഞ്ഞു. ഇൗ തെരുവിൽ സ്ത്രീകൾ ശുചിമുറിയില്ലാതെ വിഷമിക്കുന്ന അവസ്ഥ നേരിൽ കാണുന്നയാളാണ് താൻ. മുലയൂട്ടാനോ ബാത്ത് റൂമിൽ പോകാനോ സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധി തന്നെയാണ്.
ശുചിമുറി എവിടെയാണ് എന്ന് വനിതകൾ വന്നു ചോദിക്കുേമ്പാൾ കാണിച്ചുകൊടുക്കാവുന്ന ഒരു സ്ഥലമില്ല. നിലവിലുള്ളത് ഒരുവിധം ആർക്കും പോകാൻ പറ്റാത്തത്ര ദയനീയമാണ്. ഉപഭോക്താക്കൾ ബാത്ത്റൂം അന്വേഷിക്കുേമ്പാൾ കൈമലർത്തേണ്ട സാഹചര്യമാണെന്ന് വ്യാപാരിയായ സി.പി. അബ്ദുറഹ്മാൻ പറയുന്നു.
മിഠായിതെരുവ് പരിപാലനം കാര്യക്ഷമമാക്കണമെന്നും വെള്ളക്കെട്ട് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അംഗപരിമിതരെ ഇങ്ങനെ അവഗണിക്കരുതെന്ന് തെരുവ് കച്ചവടക്കാരനായ ബിജേഷ്് പറഞ്ഞു.
താജ്േറാഡിലെ ബാത്ത്റൂം ഉപയോഗിക്കൽ വലിയ പ്രയാസമുള്ള കാര്യമാണ്. അത്യാവശ്യം വന്നാൽ ഒരു നിവൃത്തിയുമില്ല.
നഗരം ഇങ്ങനെ വൃത്തികേടാവാൻ കാരണം ശുചിത്വസങ്കൽപത്തിെൻറ പ്രശ്നമാണെന്ന് തെരുവിൽ തുണിക്കച്ചവടം നടത്തുന്ന സജ്മൽ പറഞ്ഞു. ഇതൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. മിഠായിക്കടലാസ് ഇടാൻ മാലിന്യക്കൊട്ട തിരഞ്ഞ് നടക്കുന്ന ടൂറിസ്റ്റുകളെ ഇവിടെ കണ്ടിട്ടുണ്ട്.
ഹോട്ടലുകളിൽ പാർസൽ മാത്രമായതോടെ ഭക്ഷണമാലിന്യവും പാക്കറ്റുകളും റോഡിൽ നിറയുന്ന അവസ്ഥയാണെന്ന് മറ്റൊരു വ്യാപാരി യാസർ അറഫാത്ത് ചൂണ്ടിക്കാട്ടി. മിഠായിതെരുവിൽ പോലും അതാണവവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.