നന്മണ്ട: കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് അവസാനമില്ല. വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചരയോടെ ബാലുശ്ശേരിയിലേക്ക് മത്സരിച്ചോടിയ രണ്ടു സ്വകാര്യ ബസുകൾ നന്മണ്ട 13 സ്റ്റോപ്പിൽ യാത്രക്കാരെയിറക്കിയ രീതി വലിയ ഞെട്ടലുണ്ടാക്കി.
നന്മണ്ട 13ലെ ബാലുശ്ശേരിക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിർത്തിയ ബസിൽനിന്ന് ജീവനക്കാർ അട്ടഹസിക്കുകയും അങ്ങാടിയിലെ റോഡരികിലെ ട്രാൻസ്ഫോർമറിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. അങ്ങാടിയിലെ വലിയ ആൾത്തിരക്കിനിടയിലൂടെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം.
മോട്ടോർ വാഹന വകുപ്പിന്റെ ആസ്ഥാനം നന്മണ്ട ടൗണിൽനിന്ന് ഒരു ചാൺ അകലെയാണ്. എന്നാൽ, പൊലീസോ മോട്ടോർ വാഹന വകുപ്പോ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് വ്യാപക പരാതികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.