നടുവണ്ണൂർ: വിവാഹച്ചടങ്ങിനിെട സെക്ടറൽ മജിസ്ട്രേറ്റ് വർഗീയച്ചുവയുള്ള പരാമർശം നടത്തിയെന്ന് പരാതി. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് സെക്ടറൽ മജിസ്ട്രേറ്റ് കെ.കെ. ഷാജുവിനെതിരെയാണ് മന്ദങ്കാവ് മഠത്തിൽ അബ്ദുൽ നിസാർ മുഖ്യമന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയത്.
അബ്ദുൽ നിസാറിെൻറ മകളുടെ വിവാഹം ജൂലൈ 25ന് ആണ് കഴിഞ്ഞത്. വിവാഹത്തിൽ കോവിഡ് പ്രോട്ടോകോളിന് ഉള്ളിൽനിന്നുള്ള ആളുകൾ മാത്രമാണ് പങ്കെടുത്തതെന്നും വിവാഹത്തിൽ പങ്കെടുക്കാൻ വന്ന ആളുകളോട് തനിക്കെതിരെ വർഗീയച്ചുവയുള്ള പരാമർശം സെക്ടറൽ മജിസ്ട്രേറ്റ് നടത്തിയെന്നും അബ്ദുൽ നിസാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ജില്ല കലക്ടർ, വടകര എസ്.പി, എം.പി, എം.എൽ.എ എന്നിവർക്കും പരാതി നൽകി. വിവാഹം വെറും ചടങ്ങു മാത്രമായി നടത്താൻ തീരുമാനിക്കുകയും പെർമിഷൻ എടുക്കുകയും ചെയ്തിട്ടുണ്ട്. വിവാഹം നടക്കുന്ന വേദിയും വധൂവരന്മാരുടെ ഫോട്ടോയെടുക്കാൻ വേണ്ടി ഭംഗിയായി അലങ്കരിച്ച ഒരു പന്തലും മാത്രമാണ് ഉണ്ടായിരുന്നത്. ഒരേസമയം 15ൽ കൂടുതൽ ആളുകൾ വിവാഹത്തിൽ പങ്കെടുത്തിട്ടില്ലെന്നും അബ്ദുൽ നിസാർ പരാതിയിൽ പറഞ്ഞു.
സഹോദരങ്ങളായ പൊലീസ് സബ്ഇൻസ്പെക്ടറും അഭിഭാഷകനും സെക്ടറൽ മജിസ്ട്രേറ്റിനോട് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ദുരുദ്ദേശ്യപരമായി തങ്ങൾക്കെതിരെ കേസ് കൊടുത്തെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ ബാലുശ്ശേരി സ്പെഷൽ ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഞായറാഴ്ച വൈകീട്ട് നിസാറിെൻറ വീട്ടിലെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.