കോഴിക്കോട്: കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന പരാതിക്കു പിന്നാലെ സിറ്റി പൊലീസ് ഓഫിസിലെ ജൂനിയർ സൂപ്രണ്ടിന് സ്ഥലം മാറ്റം. എം. ഷിബുവിനെയാണ് െകാച്ചി പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി ഡി.ഐ.ജി ഹരിശങ്കർ ഉത്തരവിറക്കിയത്.
ഷിബു കൂടി ഉൾപ്പെട്ട വഴിതർക്ക കേസിെൻറ വിചാരണ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കാനിരിക്കെ ഇദ്ദേഹം കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും സ്വാധീനിക്കാൻ ശ്രമിക്കുന്നതായും ചൂണ്ടിക്കാട്ടി ബന്ധുകൂടിയായ പാലേരിയിലെ സ്ത്രീ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുകയായിരുന്നു.
ഡി.ജി.പിക്ക് കൈമാറിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണ റിേപ്പാർട്ടിെൻറ കൂടി അടിസ്ഥാനത്തിലാണ് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ ഷിബുവിനെ സ്ഥലം മാറ്റിയത്. സ്ത്രീക്കു പിതാവിൽ നിന്ന് ഇഷ്ടദാനം ലഭിച്ച ഭൂമിയിലേക്കുള്ള വഴിതർക്കവുമായി ബന്ധപ്പെട്ട് പേരാമ്പ്ര പൊലീസാണ് കേസ് രജിസ്റ്റർ െചയ്തിരുന്നത്. സിറ്റി പൊലീസ് ആസ്ഥാനത്ത് ഇദ്ദേഹം ജോലി െചയ്യുേമ്പാൾ പല തരത്തിലുള്ള ഇടപെടലുകൾ കേസിൽ നടത്തുമെന്നും നീതി ലഭിക്കാനിടയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.