കോഴിക്കോട് നഗരത്തിൽ അനാശാസ്യ കേന്ദ്രം നടത്തിയ റിട്ട. മിലിറ്ററി ഓഫിസറടക്കം മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: സ്വകാര്യ സ്ഥാപനത്തിന്‍റെ മറവിൽ നഗരത്തിൽ അനാശാസ്യ കേന്ദ്രം നടത്തിയ റിട്ട. മിലിറ്ററി ഓഫിസറടക്കം മൂന്നുപേർ അറസ്റ്റിൽ. സ്ഥാപന ഉടമയും റിട്ട. മിലിറ്ററി ഓഫിസറുമായ കക്കോടി സായൂജ്യം വീട്ടിൽ സുഗുണൻ (71), ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ (47), മധുര സ്വദേശിനിയായ സ്ത്രീ എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കനകശ്രീ ഓഡിറ്റോറിയത്തിനു സമീപം പ്രിൻസ് സെക്യൂരിറ്റി ഗാർഡിൽ ശനിയാഴ്ച ഉച്ചയോടെ പരിശോധന നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് നേരത്തെ പൊലീസ് സ്ഥലത്തെത്തി സമീപവാസികളിൽനിന്ന് വിവരങ്ങൾ തിരക്കിയപ്പോൾ ഹോം നഴ്സിങ് സ്ഥാപനമായാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു വിവരം ലഭിച്ചത്. ഒരാഴ്ചയോളം നിരീക്ഷിച്ചപ്പോൾ രാപ്പകൽ വ്യത്യാസമില്ലാതെ പലരും ഇവിടെ വന്നുപോകുന്നതായി മനസ്സിലായി.

തുടർന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥർ ശനിയാഴ്ച സ്ഥാപനത്തിലെത്തിയപ്പോൾ ഉടമ വിവിധ മുറികളിലുള്ള സ്ത്രീകളെ കാണിച്ചുകൊടുക്കുകയായിരുന്നു. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്‍റെ നിർദേശപ്രകാരം കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ്, എസ്.ഐ അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനീഷ്, ഷറീനബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Conducted by the anti-corruption center in the city Rt. Three people including a military officer were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.