കോഴിക്കോട്: മിഠായിത്തെരുവ് മേഖല കേന്ദ്രീകരിച്ച് അടിക്കടിയുണ്ടാകുന്ന തീപിടിത്തതിെൻറ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഫയർ ഫോഴ്സ് റിപ്പോർട്ട് നൽകി. തീപിടിത്തമുണ്ടാവാതിരിക്കാൻ മിഠായിത്തെരുവിലെ കടക്കാർക്ക് നൽകിയ നിർദേശങ്ങളും മുൻകരുതലുകളും പലരും പാലിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വളരെ െചറിയ കടമുറികളിൽ തിങ്ങിനിറച്ച് സാധനങ്ങൾ സൂക്ഷിക്കുന്നതും വഴികളിലെല്ലാം സാധനങ്ങൾ സംഭരിക്കുന്നതും ഭീഷണിയാണ്. കെട്ടിടങ്ങളുടെ ചവിട്ടുപടികൾക്കടിയിലും ഒഴിഞ്ഞ ഭാഗങ്ങളിലും വലിയതോതിൽ കാർബോർഡ് ചട്ടകളും മറ്റും കൂട്ടിയിടുന്നുണ്ട്. ചില കടകളിലെ അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നുമാത്രമല്ല വയറിങ് ഉൾപ്പെടെ സംവിധാനങ്ങൾ സുരക്ഷിതവുമല്ല. മീറ്റർ ബോർഡുകൾക്കും സ്വിച്ച് ബോർഡുകൾക്കും മുകളിലടക്കം സാധനങ്ങൾ സൂക്ഷിക്കുന്നുണ്ട്.
തീപിടിത്തമുണ്ടാവാതിരിക്കാൻ നിരന്തര പരിശോധന ആവശ്യമാണ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. എം.പി റോഡിലെ ചെരിപ്പ് ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുെട നഷ്മുണ്ടായതിെന തുർന്നാണ് മിഠായിത്തെരുവ് മേഖലയുടെ ഫയർ ഓഡിറ്റ് നടത്തി റിപ്പോർട്ട് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ഫയർേഫാഴ്സ് മേധാവി ഡോ. ബി. സന്ധ്യ എന്നിവർക്ക് സമർപ്പിച്ചത്.
ബീച്ച്, മീഞ്ചന്ത ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എം.പി റോഡ്, ഒയാസിസ് കോംപ്ലക്സ്, ബേബി ബസാർ ഉൾപ്പെടെ ഭാഗങ്ങളിലെ കടകളിൽ പരിശോധന നടത്തി കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ച് റീജനൽ ഫയർ ഒാഫിസർ ടി. രജീഷാണ് റിപ്പോർട്ട് തയാറാക്കിയത്.
അതിനിടെ കോർപറേഷൻ എൻജിനീയറിങ് വിഭാഗം മിഠായിെത്തരുവിൽ നടത്തിയ പരിശോധനയിൽ നിരവധി അനധികൃത നിർമാണങ്ങൾ കണ്ടെത്തി. ഇവ പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയ ഉദ്യോഗസ്ഥർ, കടകൾക്കിടയിലുള്ള വഴികൾ അടച്ചതെല്ലാം ഉടൻ തുറക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.വെള്ളിയാഴ്ച ഉച്ചയോടെ പാളയത്തുനിന്ന് മിഠായിത്തെരുവിലേക്കുള്ള റോഡിൽ വി.കെ.എം ബിൽഡിങ്ങിലെ മുകൾ നിലയിലുള്ള ഹംന ഫൂട്വെയറിെൻറ ഗോഡൗണിന് തീപിടിച്ചതിൽ നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.