എലത്തൂർ: മതിയായ കാരണമില്ലാതെ 10 പേർ കൂട്ടം കൂടി നിൽക്കുന്നത് പൊലീസിെൻറ ശ്രദ്ധയിൽ പെട്ടാൽ 500 തവണ എഴുത്തുശിക്ഷ. അനാവശ്യമായി കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കാനാണ് എഴുത്തുശിക്ഷയുമായി എലത്തൂർ പൊലീസ് രംഗത്തെത്തിയത്.
കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട് ഫോണിൽ വരുന്ന സന്ദേശത്തിെൻറ പൂർണ രൂപമാണ് എഴുതേണ്ടത്. സാമൂഹിക അകലം പോലും പാലിക്കാതെ അനാവശ്യമായി കൂടി നിൽക്കുന്നത് തടയാൻ കേസെടുത്തിട്ടും പലരും ഇതു ആവർത്തിച്ചതിനാലാണ് എഴുത്തുശിക്ഷ തുടങ്ങിയത്.
ഒരു പണിയും ഇല്ലാത്തതിനാലാണ് പലരും പുറത്തിറങ്ങുന്നതെന്നും അത് ഒഴിവാക്കാനാണ് എഴുത്തുശിക്ഷ കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു. ഓരോരുത്തരും 500 വീതമാണ് കോവിഡ് ജാഗ്രത സന്ദേശത്തിെൻറ പൂർണ രൂപം എഴുതേണ്ടത്.
പിടിയിലായവർ എഴുത്ത് സ്‌റ്റേഷനിൽ കൊണ്ടുവരേണ്ടതില്ല. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥെൻറ വാട്‌സ് ആപിലേക്ക് അയച്ചാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.