കോഴിക്കോട്: കോവിഡ് പ്രതിരോധത്തിെൻറ മുന്നണിപ്പോരാളികളായ പൊലീസുകാർക്കിടയിലും രോഗം പടരുന്നു. സിറ്റി പൊലീസ് പരിധിയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കും കോവിഡ് റിപ്പോർട്ട് െചയ്തു. ഫറോക്ക്, മാറാട്, നല്ലളം, ബേപ്പൂർ, കസബ, ടൗൺ, പന്നിയങ്കര, പന്തീരാങ്കാവ്, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളിലുള്ളവർക്കാണ് രോഗം ബാധിച്ചത്. ചിലർ ആശുപത്രികളിൽ ചികിത്സയിലുണ്ടെങ്കിലും ഭൂരിഭാഗംപേരും വീടുകളിലാണ്. ഇവരുമായി നേരിട്ട് സമ്പർക്കമുള്ളവരും നിരീക്ഷണത്തിലാണ്.
കോവിഡ് അതിരൂക്ഷമായ നഗരത്തിൽ ആളുകൾ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ രാപകൽ വ്യത്യാസമില്ലാതെ രംഗത്തുള്ള പൊലീസുകാർക്കിടയിൽ രോഗം വ്യാപകമായത് പ്രതിരോധത്തെ അവതാളത്തിലാക്കുമോയെന്ന ആശങ്കയും ഇതിനകം ഉയർന്നിട്ടുണ്ട്. സിറ്റി പൊലീസിൽ നേരത്തെതന്നെ ആൾക്ഷാമമുണ്ട്.
നിരവധിപേർ രോഗം വന്നും അല്ലാതെയും നിരീക്ഷണത്തിൽ പോവുകയും ചെയ്തതോടെ ഫീൽഡിലുള്ളവർ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. അവധിയും ഓഫും ലഭിക്കാതെ മൂന്നാഴ്ച്ചയിലേറെയായി ജോലിചെയ്യുന്നവരും നിരവധിയാണ്. എറണാകളത്തിനുപിന്നാലെ കോവിഡ് രൂക്ഷമായ ജില്ല കോഴിക്കോടാണ് എന്നതിനാൽ വലിയതോതിലാണ് ഇവിടെ പൊലീസ് പരിശോധന നടക്കുന്നത്. നഗരപരിധിയിൽ മാത്രം 75 ഇടത്താണ് പിക്കറ്റുകൾ സ്ഥാപിച്ചുള്ള പരിശോധന. പട്രോളിങ് വാഹനങ്ങൾ വേറെയും.
ഇതിനിടെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങുന്നതിന് പൊലീസിനെ വിളിക്കാമെന്ന് മുഖ്യമന്ത്രിയുെട പ്രഖ്യാപനം വന്നത്. മറ്റുവകുപ്പുകളിലെ ജീവനക്കാരിൽ ഭൂരിഭാഗവും വീട്ടിലിരിക്കുേമ്പാൾ ഇരട്ടിപ്പണിയെടുക്കുന്ന പൊലീസിനിത് 'വല്ലാത്തൊരു ക്വട്ടേഷ'നാണെന്നാണ് സേനാംഗങ്ങൾ പറയുന്നത്.
ആളുകൾ പുറത്തിറങ്ങെത നോക്കാൻ തന്നെ പാടുപെടുേമ്പാഴാണ് മറ്റുജോലികൾകൂടി പൊലീസിെൻറ തലയിലിടുന്നത് എന്നാണ് ആക്ഷേപം. ഇക്കാര്യം പൊലീസ് അസോസിയേഷൻ തന്നെ ബന്ധപ്പെട്ടവരുെട ശ്രദ്ധയിൽെപടുത്തിയിട്ടുണ്ട്. ജോലിഭാരം കാരണം സിറ്റിയിൽ റിസർവിലൊന്നും പൊലീസുകാരില്ല. സമ്പൂർണ ലോക്ഡൗണോടെയാണ് പൊലീസിെന രണ്ട് ബാച്ചാക്കുക എന്നാണ് വിവരം. ആൾക്ഷാമമാണ് ഇതിനടക്കം പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിനിടെ റോഡിലിറങ്ങുന്നവരുടെ വിവര ശേഖരണം, രേഖകൾ പരിശോധിക്കൽ, പിഴയടപ്പിക്കൽ, ക്രമസമാധാന പാലനം ഉൾപ്പെടെ ജോലിചെയ്യുന്ന സേനാംഗങ്ങളുടെ സുരക്ഷക്ക് കേവലം മാസ്ക് മാത്രമാണുള്ളതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കൈയുറകൾ, ഫെയ്സ് ഷീൽഡ്, സാനിറ്റൈസർ എന്നിവ അനുവദിക്കണെമന്നാണ് ആവശ്യം. അതിനിടെ കോഴിക്കോട്ടുൾപ്പെെട പെലീസുകാര്ക്കിടയിലെ രോഗവ്യാപനം തടയാൻ നടപടിയെടുക്കണമെന്ന് പൊലീസ് വെല്‍ഫെയര്‍ വിഭാഗത്തിെൻറ ചുമതല വഹിക്കുന്ന ആംഡ് പൊലീസ് ബറ്റാലിയന് എ.ഡി.ജി.പി കെ. പത്മകുമാർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.