കോഴിക്കോട്: ആദ്യവസാനം നീണ്ട നാടകീയതക്കൊടുവിൽ സി.പി.എം സൗത്ത് ഏരിയ സെക്രട്ടറിയായി മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയെ തെരഞ്ഞെടുത്തു. പാർട്ടി അംഗങ്ങളായിരുന്ന അലൻ ഷുഹൈബിനും താഹ ഫസലിനുമെതിരായ യു.എ.പി.എ കേസടക്കം ചൂടേറിയ ചർച്ചക്കിടയാക്കി മാങ്കാവിൽ ചേർന്ന സമ്മേളനം ജില്ല നേതൃത്വത്തിെൻറ തന്ത്രങ്ങളെ അപ്പാടെ അട്ടിമറിക്കുകയും ചെയ്തു.
സമ്മേളനത്തിലെ ചർച്ചകൾ പൂർത്തിയായതിനു പിന്നാലെ പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ തയാറാക്കാൻ ജില്ല നേതൃത്വത്തിെൻറ മേൽനോട്ടത്തിൽ നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നിലവിലെ ഏരിയ കമ്മിറ്റി അംഗങ്ങളായ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, നീലേരി രാജൻ, എം. ബിജുലാൽ, എൻ. മനോജ് കുമാർ, മേലടി നാരായണൻ, സദാനന്ദൻ എന്നീ ആറുപേരെ ഒഴിവാക്കണമെന്ന നിർദേശം ജില്ല നേതൃത്വം മുന്നോട്ടുെവച്ചതിനെതിരായി ഏരിയ കമ്മിറ്റി അംഗങ്ങൾ ഒന്നടങ്കം രംഗത്തുവരുകയായിരുന്നു. ഇതു വാദപ്രതിവാദങ്ങൾക്കും ഇടയാക്കി. പാർട്ടി സംഘടനാതത്ത്വങ്ങൾക്ക് വിരുദ്ധമാണ് ജില്ലകമ്മിറ്റിയുടെ ഈ ഇടപെടലെന്നുവെര യോഗത്തിൽ നേതാക്കൾ വിമർശനമുന്നയിച്ചു. സി.പി. മുസാഫിർ ജില്ല കമ്മിറ്റിയിലുണ്ട് എന്നതും ബിജുലാലും മേലടി നാരായണനും പയ്യാനക്കൽ ലോക്കൽ സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനം നടത്തി എന്നതുമാണ് ഒഴിവാക്കാൻ കാരണമായി ജില്ല നേതൃത്വം ചൂണ്ടിക്കാട്ടിയത്. തർക്കങ്ങൾക്കെടുവിൽ സാദാനന്ദൻ, മുസാഫർ അഹമ്മദ്, നീലേരി രാജൻ എന്നിവരെ കമ്മിറ്റിയിൽ നിന്നൊഴിവാക്കാനും മനോജ്, ബിജുലാൽ, മേലടി നാരായണൻ എന്നിവെര നിലനിർത്തിയുമുള്ള പാനലിന് എ.സി യോഗം അംഗീകാരം നൽകുകയായിരുന്നു.
ഒഴിവാക്കിയവർക്ക് പകരമായി എസ്.എഫ്.ഐ ജില്ല സെക്രട്ടറി ടി. അതുൽ, ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ പ്രസിഡൻറ് കെ. നജ്മ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം. വൈശാഖ് എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. തുടർന്ന് ഈ പാനൽ സമ്മേളനത്തിൽ അവതരിപ്പിച്ചു.പ്രതിനിധികൾ പാനൽ അംഗീകരിച്ചതിനു പിന്നാലെ സെക്രട്ടറിയെ തീരുമാനിക്കാൻ വീണ്ടും ചേർന്ന യോഗത്തിലും സമാന പ്രശ്നമുണ്ടായി. പുതിയ സെക്രട്ടറിയായി ജില്ല നേതൃത്വത്തിെൻറ താൽപര്യത്തോെട എൽ. രമേശനെ തീരുമാനിച്ചെങ്കിലും ബാബു പറശ്ശേരിയുടെ പേര് ടി.പി. കോയമൊയ്തീൻ നിർദേശിച്ചു. എൻ. മനോജ് കുമാർ പിന്താങ്ങി. സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടുപേര്‍ വരുകയും ബാബു പറശ്ശേരി മത്സരരംഗത്ത് ഉറച്ചുനിൽക്കുകയും ചെയ്തതോടെ രമേശൻ പിന്മാറുകയാണുണ്ടായത്.
സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ, ജില്ല സെക്രട്ടറി പി. മോഹനൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. ദാസൻ, കെ. കുഞ്ഞമ്മദ്, ജില്ല കമ്മിറ്റി അംഗങ്ങളായ പി. ദാമോദരൻ, എം. ഗിരീഷ്, പി. നിഖിൽ, സി.പി. മുസാഫർ അഹമ്മദ്, ടി. ദാസൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത മേൽകമ്മിറ്റി അംഗങ്ങൾ.
പന്തീരാങ്കാവ് കേസ് ചർച്ചയായ സമ്മേളനത്തിൽ അലനും താഹയും മാവോവാദി ആശയങ്ങളിലൽപം ആകൃഷ്ടരായിരുന്നു എന്നാണ് പാർട്ടി അന്വേഷണത്തിൽ വ്യക്തമായതെന്നും ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തുന്നതിൽ പൊലീസിെൻറ ഭാഗത്തുനിന്ന് തിടുക്കം കാട്ടലുണ്ടായിട്ടുണ്ടെന്നുമായിരുന്നു ജില്ല സെക്രട്ടറിയുെട മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.