കോഴിക്കോട്: ഉത്തരേന്ത്യയിൽ ബി.ജെ.പി അനുവർത്തിച്ച വർഗീയചേരിതിരിവിെൻറ രീതിയാണ് തദ്ദേശതെരഞ്ഞെടുപ്പിൽ സി.പി.എം കേരളത്തിൽ പ്രയോഗിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. പത്ത് വോട്ടിന് മതവിദ്വേഷം പ്രചരിപ്പിക്കാൻ സി.പി.എം നേതാക്കൾ മുന്നോട്ടു വെന്നന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ. പി. എ. മജീദ്.
തദ്ദേശ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി കാണാൻ യു.ഡി.എഫ് ശ്രമിച്ചിരുന്നില്ല. സർക്കാറിെൻറ അഴിമതിയോ വിവാദങ്ങളോ വേണ്ടത്ര ചർച്ചയാക്കാൻ യു.ഡി.എഫ് ശ്രമിച്ചിരുന്നെങ്കിൽ എൽ.ഡി.എഫിന് നേട്ടമുണ്ടാക്കാൻ സാധിക്കുമായിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനസർക്കാറിെൻറ പരാജയവും അഴിമതിയും ചർച്ചയാവുമെന്നും മജീദ് പറഞ്ഞു.
കരിഞ്ചോല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട നാല് കുടുംബങ്ങൾക്ക് കോഴിക്കോട് മുസ്ലിം ലീഗ് കമ്മിറ്റിയും ദുബൈ കെ.എം.സി.സി കമ്മിറ്റിയും സഹകരിച്ച് നിർമിച്ച വീടുകളുടെ താക്കോൽദാനം ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കരിഞ്ചോല ബൈത്തുറഹ്മ വില്ലേജിലെ കുടിവെള്ള പദ്ധതിരേഖ യാംബു കെ.എം.സി.സി പ്രസിഡൻറ് കെ.പി.എ കരീം കെ.പി.എ മജീദിന് കൈമാറി. ഇബ്രാഹിം എളേറ്റിൽ, സി.പി. ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല അധ്യക്ഷതവഹിച്ചു. എം. എ. റസാഖ് മാസ്റ്റർ സ്വാഗതവും എൻ.സി. അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.