സൈബർ ആക്രമണം; എ.ഐ.എസ്​.എഫ് നേതാവ്​ പരാതി നൽകി

കോഴിക്കോട്​: സൈബർ ആക്രമണത്തെ തുടർന്ന്​ എ.ഐ.എസ്​.എഫ്​ ജില്ല വൈസ്​ പ്രസിഡൻറ്​​ അശ്വിൻ ആവള പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി.

1936ൽ എ.ഐ.എസ്​.എഫ്​ രൂപവത്​കരണവുമായി ബന്ധപ്പെട്ട്​ പോസ്​റ്റിട്ടതിനെ തുടർന്ന്​ ശ്രീജിത്ത്​ പുതുശ്ശേരി, മായ നാദാപുരം, ഷിജിന തില്ല​ങ്കേരി, അമ്മു സഖാവ്​, ചെകുത്താൻ ലാസർ തു​ടങ്ങിയ പേരുകളുള്ള ഫേസ്​ബുക്ക്​ അക്കൗണ്ടുകളിൽനിന്നാണ്​ സൈബർ ആക്രമണമെന്ന്​ പരാതിയിൽ പറഞ്ഞു.

സംഘടിത വിദ്യാർഥി പ്രസ്​ഥാനത്തിന്​ 85 വർഷമെന്ന്​ എസ്​.എഫ്​.ഐ ദേശീയ ജോയൻറ്​ സെക്രട്ടറി ദിപ്​സിത ജോയി ഫേസ്​ബുക്കിൽ പോസ്​റ്റിട്ടതി​െൻറ സ്​ക്രീൻഷോട്ട്​ പോസ്​റ്റ്​ ചെയ്​തതിനെ തുടർന്നാണ്​ ആക്രമണം​.

മേപ്പയൂർ പൊലീസ്​ സ്​റ്റേഷനിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കോഴിക്കോട്​ റൂറൽ എസ്​.പിക്കും പരാതി നൽകിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.