പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ മാത്തൂരിൽ വ്യാഴാഴ്ച ഉണ്ടായ ചുഴലിക്കാറ്റിൽ തേക്ക് മരം വീണ് കോഴിപ്പള്ളി ബാബുവിന്റെ വീട് തകർന്നു. വീട്ടിലെ ഉപകരണങ്ങൾ നശിച്ചു. കിണറിനു സമീപം നിന്ന മരമാണു പൊട്ടിവീണത്. കിണറിന്റെ കൽക്കെട്ടും മോട്ടോറും തകർന്നു. കുറ്റ്യാടി ജലസേചന വകുപ്പിന്റെ റിസർവോയർ തീരത്തെ മരമാണ് അപകടമുണ്ടാക്കിയത്.
ജലസേചനം, വനം വകുപ്പ് അധികൃതർ തകർന്ന വീട് സന്ദർശിച്ചു. ചക്കിട്ടപാറ വില്ലേജ് അധികൃതരും എത്തിയിരുന്നു. ചുഴലിക്കാറ്റിൽ പലരുടെയും കൃഷി നശിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകളും തകർന്നു.
റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സവുമുണ്ടായി. കനത്ത മഴയിൽ മുൻവർഷവും ഇതേ വീടിനു നാശം സംഭവിച്ചിരുന്നു. ചുഴലിക്കാറ്റിൽ ചക്കിട്ടപാറ പഞ്ചായത്തിലെ പേരാമ്പ്ര എസ്റ്റേറ്റിന്റെ മുതുകാട് 22 ഏരിയയിലെ നൂറുകണക്കിനു റബർമരങ്ങളും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.