കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ദലിത് വിദ്യാർഥിക്ക് ഗവേഷണത്തിന് അവസരം നിഷേധിച്ച സംഭവത്തിൽ ഗവർണർക്ക് പരാതി. ബയോകെമിസ്ട്രിയിൽ എം.ഫിൽ പൂർത്തിയാക്കിയ കെ.പി. ലിജിത്തിനോടാണ് അധികൃതർ 'അയിത്തം' പുലർത്തുന്നത്.
ദലിത് വിദ്യാർഥിക്ക് ഗവേഷണം ഉറപ്പാക്കണമെന്നും പിഎച്ച്.ഡി, എം.ഫിൽ പ്രവേശന പരീക്ഷകൾ സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്.
ലൈഫ് സയൻസ് വകുപ്പ് തലവനാണ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്കുണ്ടായിരുന്ന ലിജിത്തിന് പ്രവേശനം നിഷേധിച്ചത്. കെ.എസ്.യു മലപ്പുറം ജില്ല സെക്രട്ടറി കൂടിയായ ലിജിത്തിനെതിരെ ഇടതുപക്ഷ അനുഭാവമുള്ള അധ്യാപകർ പ്രതികാരം ചെയ്യുന്നതായാണ് ആക്ഷേപമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.