കോഴിക്കോട്: യു.എ. ഖാദറിെൻറ ആ ആഗ്രഹവും പൂർത്തിയാക്കി കോഴിക്കോട് നഗരം കഥാകാരനെ യാത്രയാക്കി.
നഗരത്തിലെ പട്ടാളപ്പള്ളിയിൽ തെൻറ മയ്യിത്ത് നമസ്കാരം നടത്തണമെന്നായിരുന്നു അവസാനത്തെ ആഗ്രഹമായി അദ്ദേഹം ബന്ധുക്കളെ അറിയിച്ചിരുന്നത്.
മാനാഞ്ചിറയോടു ചേർന്നുള്ള പട്ടാളപ്പള്ളി കഥാകാരന് ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു. പത്ത് വർഷത്തോളമായി പള്ളിയിലെ സ്ഥിരസാന്നിധ്യമാണ് ഖാദർക്ക.ആരോഗ്യവാനായ അവസ്ഥയിൽ ജുമുഅക്ക് നേരേത്ത എത്തി മുൻനിരയിൽ ഇരുന്ന് പ്രാർഥിക്കും.
നഗരത്തിൽ വരുേമ്പാഴെല്ലാം ഇവിടെയാണ് നമസ്കാരം. കസേരയിൽ ഇരുന്നായിരുന്നു അവസാനനാളുകളിൽ നമസ്കാരം. പള്ളിയിലെ ഇമാമുമാരുമായും ഭാരവാഹികളുമായും വലിയ അടുപ്പമായിരുന്നു. നഗരത്തിലെ പൈതൃകത്തെരുവിനെ മധുരതരമായ ഒാർമകളിൽ ആസ്വദിച്ച ഖാദർക്കാക്ക് പട്ടാളപ്പള്ളിയും ഗൃഹാതുരമായ അനുഭവമായിരിക്കണം. തെൻറ മരണം വീട്ടിൽവെച്ചാവണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു. കോവിഡ് പ്രോേട്ടാകാൾ പ്രകാരം നടന്ന മയ്യിത്ത് നമസ്കാരത്തിന് മരുമകൻ സഹീർ അബ്ദുല്ല നേതൃത്വം നൽകി.
പ്രമേയങ്ങളിലും ആഖ്യാനരീതികളിലും ഭാഷയിലും മൗലികത പുലർത്തിയ, പുരോഗമന മതനിരപേക്ഷ പക്ഷത്ത് ഉറച്ചുനിന്ന പ്രതിഭാശാലിയായ എഴുത്തുകാരനെയാണ് യു.എ. ഖാദറിലൂടെ നഷ്ടമായതെന്ന് പുരോഗമന കലാസാഹിത്യ സംഘം അനുശോചനസന്ദേശത്തിൽ പറഞ്ഞു.
പുരോഗമന കലാസാഹിത്യ സംഘത്തിെൻറ മുൻ അധ്യക്ഷൻകൂടിയായിരുന്നു ഖാദറെന്ന് ജില്ല സെക്രട്ടറി യു. ഹേമന്ത് കുമാർ അനുസ്മരിച്ചു. നിര്യാണത്തിൽ കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) അനുശോചിച്ചു.
പ്രസിഡൻറ് തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സുബൈർ, കെ.പി. അശോക് കുമാർ, കെ. വിജയരാഘവൻ, എം. അബ്ദുൽ മജീദ്, സന്നാഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു.
തനിമ ജില്ല സെക്രേട്ടറിയറ്റ് അനുശോചിച്ചു. വടക്കൻ മലബാറിെൻറ ഗ്രാമീണ നന്മകളെ മനുഷ്യസൗഹാർദത്തിന് മാറ്റുകൂട്ടുംവിധം പകർത്തിയ കഥാകാരനാണ് ഖാദർ.
ജില്ല പ്രസിഡൻറ് ടി.കെ. അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. എഫ്.എം. അബ്ദുല്ല, മുസ്തഫ കുറ്റിക്കാട്ടൂർ, ശിഹാബുദ്ദീൻ ഇബ്നു ഹംസ, ബാബു സൽമാൻ എന്നിവർ സംസാരിച്ചു.
കോഴിക്കോട് കലാ സാംസ്കാരിക സംയുക്ത വേദി അനുശോചിച്ചു.വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. കെ. സുബൈർ, ടി.വി. ബാലൻ, അഡ്വ. കെ.പി. അശോക് കുമാർ, അൻവർ കുനിമൽ, നയൻ ജെ ഷാ, പ്രദീപ് ഹുഡിനോ, സനാഫ് പാലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
മലയാളം കൾചറൽ സെൻറർ അനുശോചനയോഗത്തിൽ പ്രസിഡൻറ് അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. കെ.പി. അബൂബക്കർ, സി. രമേശ്, രാധാകൃഷ്ണൻ ബേപ്പൂർ, എ.കെ. മുഹമ്മദലി, ഇ. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.