കോഴിക്കോട്: മോട്ടോർ വാഹനവകുപ്പ് സൈറ്റ് പണിമുടക്കിയതോടെ സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച ഡ്രൈവിങ് ലേണിങ് ടെസ്റ്റ് മുടങ്ങി. ദിവസങ്ങളായി മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റുകളായ സാരഥിയും വാഹനും ഭാഗികമായി നിലക്കുകയാണെന്ന് വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥർ പറയുന്നു.
സാരഥി മുഖാന്തരമാണ് ലേണിങ് ടെസ്റ്റ് നടത്തുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ തുകയുൾപ്പെടെ അടക്കുന്നത് വാഹൻ സൈറ്റിലൂടെയാണ്. അർധരാത്രിയിലാണ് സൈറ്റുകൾ ലഭ്യമാകുന്നതിനാൽ പല ഉദ്യോഗസ്ഥരും ഉറക്കമൊഴിച്ചാണ് ജോലികൾ ചെയ്യുന്നത്. ലേണിങ് ടെസ്റ്റിന് ഡ്രൈവിങ് സ്കൂളുകളും രാത്രിയാണ് സ്ലോട്ടുകൾ നേടുന്നത്. സൈറ്റ് ലഭിക്കാതായതോടെ ഓഫിസുകളിൽ ഫയലുകൾ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ടുണ്ട്. സർവർ പരിഷ്കരണത്തിന്റെ ഭാഗമായാണ് സൈറ്റുകൾ ലഭിക്കാതിരിക്കുന്നതെന്നാണ് വിശദീകരണം. മാറ്റിയ ടെസ്റ്റുകൾ മറ്റു ദിവസങ്ങളിലേക്ക് മാറ്റിനൽകുന്നതും അപേക്ഷകർക്ക് ദുരിതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.