കോഴിക്കോട്: 2011 മുതൽ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ ആനുകൂല്യം ലഭിക്കുന്ന ജന്മനാ ഒരു കണ്ണിന് കാഴ്ചയില്ലാത്ത യുവാവിന് ഭിന്നശേഷി സർട്ടിഫിക്കറ്റ് പുതുക്കി നൽകാൻ ജില്ല ആശുപത്രി അധികൃതർ വിസമ്മതിച്ചുവെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു. വടകര ഗവ. ആശുപത്രി സൂപ്രണ്ട് പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർമാനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മാർച്ചിൽ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഏറാമല സ്വദേശി എ.ആർ. അശ്വന്തിന്റെ സർട്ടിഫിക്കറ്റാണ് പുതുക്കിനൽകാത്തത്. ടി.ടി.സി കഴിഞ്ഞ യുവാവിന് എംപ്ലോെയ്മന്റ് എക്സ്ചേഞ്ചിൽ പേരു ചേർക്കാനാണ് സർട്ടിഫിക്കറ്റ് പുതുക്കേണ്ടിവന്നത്. എന്നാൽ, പുതിയ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പിതാവ് ടി. അശോകനാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.