കോഴിക്കോട്: സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി ബീച്ചില്‍ ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ സ്തൂപം സ്ഥാപിച്ചു. ജില്ല ഭരണകൂടത്തിന്‍റെയും ഗ്രീന്‍ വേംസിന്‍റെയും ആഭിമുഖ്യത്തിലാണ് ബീച്ചില്‍നിന്ന് മാലിന്യം ശേഖരിച്ചത്. ഇതുകൊണ്ടാണ് 2022 ആകൃതിയിലുള്ള സ്തൂപം സ്ഥാപിച്ചത്. ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അനാച്ഛാദനം ചെയ്തു.
ഓരോ ദിവസവും എട്ട് ദശ ലക്ഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ എത്തിച്ചേരുന്നുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ ആവാസവ്യവസ്ഥയെ താറുമാറാക്കുന്ന മാലിന്യങ്ങളില്‍നിന്ന് കടലിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പുതുവര്‍ഷത്തില്‍ 'പഴയ ശീലങ്ങള്‍ വെടിയാം, നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തമാകട്ടെ' എന്ന ആശയം മുന്‍നിര്‍ത്തിയാണ് പദ്ധതി. ഇതിന്റെന്‍റെ ഭാഗമായാണ് 2022 സ്തൂപവും സന്ദേശ ബോര്‍ഡും വെച്ചത്.
കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ്, ഗ്രീന്‍ വേംസ് സി.ഇ.ഒ ജാബിര്‍ കാരാട്ട്, ഗ്രീന്‍ വേംസ് വളന്‍റിയര്‍മാര്‍, കലക്ടറേറ്റ് ജീവനക്കാർ, ജെ.ഡി.ടപോളിടെക്നിക് കോളജ് എൻ.എസ്.എസ്.വളന്‍റിയര്‍മാര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി. ശേഖരിച്ച മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകൾ, ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങൾ, അലൂമിനിയം കണ്ടെയിനറുകൾ, പേപ്പര്‍ കപ്പുകള്‍, ചെരിപ്പ്, തെര്‍മോക്കോള്‍, തുണി ഉല്‍പന്നങ്ങള്‍ തുടങ്ങിയ വേർതിരിച്ച് സംസ്‌കരണ ശാലക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.