കൂരാച്ചുണ്ട്: കോവിഡ് കാലത്ത് നാട്ടുകാർക്ക് താങ്ങായ ഡോ. ആതിരയുടെ അകാല വിയോഗം കൂരാച്ചുണ്ടിെൻറ നൊമ്പരമായി.ആറുമാസത്തോളമാണ് കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോ. ആതിര സേവനമനുഷ്ഠിച്ചത്. കോവിഡ് വ്യാപകമായ സമയത്ത് ഒ.പി സമയം വൈകീട്ട് ആറുവരെ ദീർഘിപ്പിച്ചപ്പോഴായിരുന്നു ഡോ. ആതിരയുടെ സേവനം ലഭിച്ചത്.
പേരാമ്പ്ര ചെറുകല്ലാട്ട് ഡോ. അർജുനെൻറ ഭാര്യയും ചീമേനി കൊടക്കാട് പുരുഷോത്തമെൻറ മകളുമായ ആതിര (26) പെണ്‍കുഞ്ഞിന് ജന്മം നല്കി അഞ്ചാം ദിവസം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെയാണ് മരിച്ചത്.
മാര്‍ച്ച് 12നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍നിന്ന് 16നാണ് ഡിസ്ചാര്‍ജ് ചെയ്ത് കൊടക്കാട്ടെ വീട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെനിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെ നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിക്കുകയുമായിരുന്നു. രാത്രിയോടെ മരിച്ചു. ബന്ധുക്കള്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികൾക്കു ശേഷമാണ് സംസ്കാരം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.