കോഴിക്കോട്: മികച്ച വനിതാ സംരംഭകക്കുള്ള 'ഡോ:പി എ ലളിത മെമ്മോറിയൽ സോഷ്യൽ എൻറർപ്രണർ അവാർഡ് ഫോർ വുമൺ 2021' പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മട്ടന്നൂർ ആശ്രയ ഹോസ്പിറ്റൽ എം.ഡി ഡോ. സുചിത്ര സുധീറിന് സമ്മാനിച്ചു.
സാമൂഹിക സേവനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ത്രീകൾക്കായി ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവർഡ് എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽസ് എം.ഡിയും എഴുത്തുകാരിയുമായിരുന്ന ഡോ. പി.എ. ലളിതയുടെ സ്മരണക്കായാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കമാൽ വരദൂർ അധ്യക്ഷതവഹിച്ചു. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ, ബി.ജെ.പി ജില്ലാ പ്രസിഡൻറ് വി.കെ. സജീവൻ, ഐ.എം.എ ജില്ലാ പ്രസിഡൻറ് ഡോ. ബി. വേണുഗോപാലൻ, വാർഡ് അംഗം കെ. പി. രാജേഷ് കുമാർ, ഡോ. പി.എം. അജിത, ഡോ. വി.എം. മണി, എ. സജീവൻ എന്നിവർ സംസാരിച്ചു.
ഹോസ്പിറ്റൽ എം.ഡി ഡോ.മിലി മണി സ്വാഗതവും സി.ഇ.ഒ ഡോ. കോളിൻ ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.