നന്മണ്ട: മഴ പെയ്താൽ റോഡ് പുഴയായി മാറുന്നു. നന്മണ്ട -നരിക്കുനി റോഡിൽ മരാമത്ത് വകുപ്പ് വരുത്തിയ പരിഷ്കാരമാണ് യാത്രക്കാർക്ക് വിനയായി മാറിയത്. ചെറിയ മഴയിൽ പോലും റോഡിലൂടെ മഴവെള്ളം പരന്നൊഴുകും. നിലവിലുണ്ടായിരുന്ന ഡ്രെയിനേജ് മണ്ണിട്ട് നികത്തി റോഡിന് വീതി കൂട്ടിയതാണ് പ്രശ്നമായത്. മഴയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്കും ഇരുചക്രവാഹനക്കാർക്കും മാത്രമല്ല അഴുക്കുവെള്ളംകൊണ്ട് അഭിഷേകം; റോഡരികിലെ വ്യാപാരികളും ദുരിതത്തിലാണ്. മാനം കറുക്കുന്നതുകണ്ടാൽ അവർ കടയുടെ ഷട്ടർ താഴ്ത്തി കടയിലെ സാധനങ്ങൾ സുരക്ഷിതമാക്കും. മരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ പരിഷ്കാരം ഒഴിവാക്കി നിലവിലുണ്ടായിരുന്ന ഡ്രെയിനേജ് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.