കോഴിക്കോട്: നിപ രോഗവ്യാപനം തടയുന്നതിന് സ്തുത്യർഹമായി പ്രവർത്തിച്ച കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ് ഗോപകുമാറിന് ഗുഡ്സർവിസ് എൻട്രി.
നഗരകാര്യ ഡയറക്ടറും കോർപറേഷൻ കൗൺസിലും ഗോപകുമാറിന്റെ പേര് ശിപാർശ ചെയ്തിരുന്നു. 2018 മേയ്, ജൂൺ മാസങ്ങളിൽ കോഴിക്കോടിനെ പിടിച്ചുകുലുക്കിയ നിപ വ്യാപനത്തിന്റെ സമയത്ത് മാതൃകാപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.
നിപ വൈറസ് ബാധിച്ച് മരിച്ച 17 രോഗികളിൽ 12 പേരുടെയും സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നൽകിയത് ഡോ. ഗോപകുമാറായിരുന്നു. ഒരാളുടെ സംസ്കാരത്തിന് ബന്ധുക്കളാരും എത്തില്ലെന്ന് അറിയിച്ചപ്പോള്‍ ഇദ്ദേഹം രോഗിയുടെ അന്ത്യകര്‍മങ്ങളും ഏറ്റെടുത്തു നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.