കോഴിക്കോട്: എൽ.എം.വി ലൈസൻസുള്ളവർ യാത്രാവാഹനങ്ങൾ ഓടിക്കുന്നത് പുനഃപരിശോധിക്കാനുള്ള ഉത്തരവ് സാങ്കേതികക്കുരുക്കുകൾക്കിടയാക്കുമെന്ന് വിലയിരുത്തൽ. എൽ.എം.വി ലൈസൻസുള്ളവർക്ക് 7,500 കിലോഗ്രാം വരെ വാഹനങ്ങൾ ഓടിക്കാൻ അനുമതി നൽകുന്ന നയം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാറിനോട് കഴിഞ്ഞദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടതാണ് രാജ്യത്തെ മോട്ടോർ വാഹന നിയമത്തിൽ ഏറെ സാങ്കേതികക്കുരുക്കുകൾക്ക് ഇടയാക്കുമെന്ന് വിലയിരുത്തുന്നത്.
മോട്ടോർ വാഹന നിയമത്തിലെ വ്യത്യസ്ത വ്യവസ്ഥകൾ പ്രകാരം രണ്ടു വിഭാഗങ്ങൾക്ക് കീഴിൽ ലൈസൻസ് ലഭിക്കാനുള്ള യോഗ്യതയുടെ കാര്യത്തിൽ ചില വ്യത്യാസങ്ങൾ ഉള്ളതിനാൽ ഏകീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
നിയമത്തിന്റെ ഏതു വ്യാഖ്യാനവും റോഡ് സുരക്ഷയെയും മറ്റു പൊതുഗതാഗത ഉപയോക്താക്കളുടെ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുക്കേണ്ടതാണെന്നും കോടതി സൂചിപ്പിച്ചതിനാൽ നിയമഭേദഗതിക്ക് സർക്കാർ നിർബന്ധിതമാകുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. 7500 കിലോയിൽ കൂടുതൽ ഉള്ള യാത്രാവാഹനങ്ങൾ ഓടിക്കുന്നതിന് ബാഡ്ജ് ആവശ്യമാണ്. നിലവിൽ ബാഡ്ജ് മരവിപ്പിച്ചവർക്ക് പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത് ഏറെ പ്രയാസം സൃഷ്ടിക്കും.
എൽ.എം.വിക്കൊപ്പം വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നവരെയും പുനഃപരിശോധന ബാധിക്കും. വലിയൊരു വിഭാഗം തങ്ങളുടെ ഉപജീവനമാർഗം നേടുന്നത് ഇത്തരം ലൈസൻസിന്റെ അടിസ്ഥാനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.