കോഴിക്കോട്: ലഹരിക്കേസിൽ പ്രതിയായ ബ്യൂട്ടീഷ്യന് എസ്.ഐ പണം നൽകിയ സംഭവത്തിൽ ദുരുദ്ദേശ്യമുണ്ടെന്ന് അസി. കമീഷണറുടെ അന്വേഷണ റിപ്പോർട്ട്. 18 കിലോയിേലറെ കഞ്ചാവ് സുഹൃത്തിനൊപ്പം കാറില്‍ കടത്തവെ അറസ്റ്റിലായ തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീനക്കാണ് കുന്ദമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിൻസെൻറ് 500 രൂപ രഹസ്യമായി നല്‍കിയത്.
പ്രതി ശരീരത്തില്‍ ഒളിപ്പിച്ച പണം വനിത പൊലീസ് കണ്ടെത്തിയതോെട സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് മെഡിക്കൽ കോളജ് അസി. കമീഷണര്‍ കെ. സുദര്‍ശനോട് ആവശ്യപ്പെടുകയായിരുന്നു. സെപ്റ്റംബർ 18 നാണ് സംഭവം. ലീനയേയും സുഹൃത്ത് പട്ടാമ്പി സ്വദേശി സനലിനേയും ആഗസ്റ്റ് 30 നാണ് നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും (ഡെന്‍സാഫ്) കുന്ദമംഗലം പൊലീസും ചേര്‍ന്ന് കഞ്ചാവുസഹിതം പിടികൂടിയത്.
കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം രാത്രി താമസിപ്പിക്കുന്നതിനായി വനിത പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റുന്നതിന് മുന്നോടിയായി ദേഹപരിശോധന നടത്തിയപ്പോഴാണ് 500 രൂപ കണ്ടെത്തിത്. തുടർന്ന് ജയിലിൽ നിന്നിറങ്ങിയശേഷം തിരിച്ചുതന്നാൽ മതിയെന്ന് പറഞ്ഞ് എസ്.ഐ തന്നതാണ് പണമെന്ന് ലീന മൊഴി നൽകി. എസ്.ഐക്കെതിരെ ഉടൻ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.