കോഴിക്കോട്: മാരക ലഹരിവസ്തുവായ എം.ഡി.എം.എ പിടികൂടിയ കേസിൽ മൊത്തവിതരണക്കാരൻ തമിഴ്നാട്ടിൽനിന്ന് അറസ്റ്റിലായി. ചെന്നൈ മുതലിപ്പേട്ട് സ്ട്രീറ്റിൽ റംസാൻ അലിയെയാണ് (35) മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 44 ഗ്രാം എം.ഡി.എം.എയുമായി ചേവായൂര്‍ പൊലീസ് അറസ്റ്റുചെയ്ത എളേറ്റില്‍ സ്വദേശികളായ നൗഫല്‍ (33), അന്‍വര്‍ തസ്നിം (30), കട്ടിപ്പാറ സ്വദേശി മന്‍സൂര്‍ (35) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് മൊത്തവിതരണക്കാരൻ പിടിയിലായത്.
കേസിലെ രണ്ടാംപ്രതി അന്‍വര്‍ തസ്നീമിനൊപ്പം മയക്കുമരുന്നുകേസിൽ ശിക്ഷിക്കപ്പെട്ട് കുൈവത്ത് ജയിലിൽ കിടന്നയാളാണ് റംസാൻ അലി. ചെന്നൈ ട്രിപ്ലിക്കെയിനിലെ ഒരാൾ വഴി വിദേശത്തേക്ക് മയക്കുമരുന്ന് കടത്തവെയാണ് ഇയാൾ കുവൈത്ത് പൊലീസിെൻറ പിടിയിലായത്. നേരേത്ത അറസ്റ്റിലായ മൂവർക്കും റംസാൻ അലി വഴി തമിഴ്നാട്ടിലെ കരൂരിൽ മയക്കുമരുന്ന് എത്തിച്ചുനൽകിയ തിരുവാരൂർ സ്വദേശി വിനോദ്കുമാറാണ് ഇനി കേസിൽ പിടിയിലാവാനുള്ളത്. കഴിഞ്ഞ ദിവസം അർധരാത്രി വിനോദിെൻറ വീടുവളഞ്ഞ കേരള പൊലീസിനെ തിരുവാരൂർ ചേരിപ്രദേശത്തുകാർ തടയുകയായിരുന്നു. മാത്രമല്ല, പൊലീസെത്തിയ വാഹനം കത്തിക്കാനും ശ്രമമുണ്ടായി. തിരുവാരൂർ പൊലീസിനെ ബന്ധപ്പെട്ടിട്ടും സഹായം ലഭിക്കാതിരുന്നതിനാൽ കേരള പൊലീസ് പിൻവാങ്ങുകയും വിനോദ് രക്ഷപ്പെടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ റംസാനെ റിമാൻഡ് െചയ്തു. ഇയാെള കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് അസി. കമീഷണർ കെ. സുദർശൻ അറിയിച്ചു. എസ്.ഐ ഷാജു വർഗീസ്, മുഹമ്മദ് ഷാഫി, സജി, എൻ. വിജയൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
എം.ഡി.എം.എ എത്തിയത് െചന്നൈ ട്രിപ്ലിക്കെയിനിൽനിന്ന്
കോഴിക്കോട്: ചേവായൂർ പൊലീസ് കഴിഞ്ഞയാഴ്ച പിടികൂടിയ മൂവർ സംഘത്തിന് മാരക മയക്കുമരുന്നായ എം.ഡി.എം.എ ലഭിച്ചത് െചന്നൈ ട്രിപ്ലിക്കെയിനിൽനിന്ന്. ദക്ഷിണേന്ത്യയിലെ മയക്കുമരുന്നിെൻറ പുതിയ ഹബ്ബായി ഈ പ്രദേശം മാറുകയാണെന്നാണ് പൊലീസ് പറയുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്ന് മാരക മയക്കുമരുന്നുകൾ എത്തിക്കുന്നുണ്ട്. കേരളത്തിൽ പിടിയിലായ പല ലഹരിസംഘങ്ങൾക്കും എം.ഡി.എം.എ ഇവിടെനിന്നാണ് ലഭിക്കുന്നത് എന്നാണ് വിവരം. ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളും ലഹരി മാഫിയ ഇവിടം താവളമാക്കുന്നതിന് കാരണമാണ്. ചെന്നൈ കോർപറേഷൻ പരിധിയിലെ മറീന ബീച്ചിനോട് ചേർന്ന പ്രദേശമായ ട്രിപ്ലിക്കെയിനിലൂടെ നദിയും ഒഴുകുന്നുണ്ട്. ഇടുങ്ങിയ വഴികളും തെരുവുകളും കോളനികളും നിറഞ്ഞ ഇവിടം കേന്ദ്രീകരിച്ച് ജലമാർഗവും ലഹരിക്കടത്ത് നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.