കോഴിക്കോട്: മാരക മയക്കുമരുന്നുമായി ചേവായൂർ പൊലീസിെൻറ പിടിയിലായവരുടെ സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണ്. വിദേശത്ത് മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് പൊതുമാപ്പില്‍ പുറത്തിറങ്ങിയിട്ടും 16 ലക്ഷം രൂപ വിലയുള്ള കാര്‍ വാങ്ങിയതിലടക്കം ദുരൂഹതയുണ്ട്. ഇക്കാര്യം മുൻനിർത്തിയാണ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എളേറ്റില്‍ സ്വദേശികളായ നൗഫല്‍ (33), അന്‍വര്‍ തസ്നിം (30), കട്ടിപ്പാറ സ്വദേശി മന്‍സൂര്‍ (35) എന്നിവരെ 44 ഗ്രാം എം.ഡി.എം.എയുമായി ചേവായൂര്‍ പൊലീസും സിറ്റി നര്‍കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്), സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ഇതില്‍ അന്‍വര്‍ കുവൈത്തില്‍ ഹെറോയിന്‍ കടത്തിയ കേസില്‍ 15 വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍, എട്ട് വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് എട്ട് മാസം മുമ്പ് പൊതുമാപ്പില്‍ ജയില്‍മോചിതനായി നാട്ടിലെത്തുകയായിരുന്നു. കുവൈത്ത് ജയിലില്‍ സമാനമായ കേസില്‍ ഒപ്പം ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയില്‍നിന്നാണ് മയക്കുമരുന്ന് വാങ്ങിയത് എന്നാണ് ചോദ്യംചെയ്യലിൽ ഇയാൾ വ്യക്തമാക്കിയത്. ഇതോടെ തമിഴ്നാട് സ്വദേശിയെ കുറിച്ചും അന്വേഷിച്ചുവരുകയാണ്. ഈ സംഘത്തിന് മാവൂർ റോഡിലെ ലോഡ്ജിൽനിന്ന് അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ എട്ടംഗ സംഘവുമായോ മറ്റുസംഘങ്ങളുമായോ ബന്ധമുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.