കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു. ബുധനാഴ്ച വൈകീട്ട് 4.15ന് ദേശീയപാതയിൽ മലാപ്പറമ്പ് ജങ്ഷനും പാച്ചാക്കിലിനുമിടയിലാണ് തീപിടിത്തമുണ്ടായത്. ദേശീയപാത വീതികൂട്ടുന്ന ജോലിക്കായി സാധനങ്ങൾ കൊണ്ടുവന്ന ടോറസ് ലോറിയാണ് തീപിടിച്ചത്. ഓട്ടത്തിനിടയിൽ എൻജിൻ കാബിനിൽനിന്ന് കരിഞ്ഞ മണവും പുകയും ഉയരുന്നത് കണ്ട ഡ്രൈവർ അജിത്ത് വണ്ടി റോഡ് സൈഡിലേക്ക് ഒതുക്കുകയായിരുന്നു. ഉടൻതന്നെ എൻജിൻ ഭാഗത്തുനിന്ന് തീയാളിപ്പടരുകയും ഡ്രൈവറുടെ കാബിനും സീറ്റും സ്റ്റിയറിങ്ങും അടക്കം കത്തിപ്പടർന്നു. ഇതിനകം ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ എത്തിയ രണ്ടു യൂനിറ്റ് ഫയർ എൻജിൻ 10 മിനിറ്റിനകം തീകെടുത്തി. തൃശൂർ സ്വദേശി ഷിബിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 08 ബി.കെ. 8079 എന്ന ലോറിയാണ് കത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.