കോഴിക്കോട്: കോർപറേഷൻ കൗൺസിലിൽ വർഷങ്ങൾക്ക് മുമ്പായിരുന്നു ആ പ്രസംഗം. ഒരു വനിത കൗൺസിലർ യോഗത്തിൽ പൊട്ടിത്തെറിച്ചു. സ്ത്രീകൾക്ക് നഗരത്തിൽ ശുചിമുറിയില്ലാത്തതിെൻറ പ്രയാസങ്ങൾ പറഞ്ഞായിരുന്നു രോഷപ്രകടനം. മാസമുറ സമയത്ത് സ്ത്രീകൾക്ക് നഗരത്തിൽ ഇറങ്ങുേമ്പാൾ അത്യാവശ്യത്തിന് ഉപയോഗിക്കാൻ പറ്റിയ ശുചിമുറികൾ ഇല്ലാത്തതിെൻറ പ്രയാസങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. ഇതിനെ ചില പുരുഷ കൗൺസിലർമാർ ചെറുതായൊന്നു കളിയാക്കി. അതോടെ വനിത കൗൺസിലർ ഒരു ചോദ്യം ചോദിച്ചു 'നിങ്ങൾക്കൊക്കെ അത്യാവശ്യം വന്നാൽ എവിടെയും പോയി കാര്യം സാധിക്കാം. ഞങ്ങൾക്കങ്ങനെ പറ്റുമോ? ഹെഡ് പോസ്റ്റോഫിസ് പരിസരവും ക്രൗൺതിയറ്ററിനരികിലുമെല്ലാം പുരുഷന്മാർ മൂത്രമൊഴിച്ച് നാറ്റിക്കുന്ന കാലമായിരുന്നു അത്. അതെല്ലാം മനസ്സിൽ വെച്ചായിരുന്നു കൗൺസിലറുടെ ചുട്ട മറുപടി. അത് പിന്നീട് വലിയ ചർച്ചയായി. ആ കൗൺസിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. പ്രശ്നമതല്ല. പതിറ്റാണ്ട് മുമ്പ് ആ കൗൺസിലർ ചോദിച്ച ചോദ്യം നഗരത്തിൽ ഇന്നും മുഴങ്ങുകയാണ്. ഒാരോ ബജറ്റിലും മികച്ച ശൗചാലയത്തെക്കുറിച്ച ചർച്ചകളും പ്രഖ്യാപനങ്ങളും നടക്കുകയല്ലാതെ എന്തു മാറ്റമാണ് ഈ വിഷയത്തിൽ നഗരത്തിൽ ഉണ്ടായത്. ഏറെ കൊട്ടിഘോഷിച്ച് നഗരത്തിൽ നടപ്പാക്കിയ ഇ-ടോയ്ലറ്റുകൾ എന്തായി? ലക്ഷങ്ങൾ പാഴാക്കിയതല്ലാെത അതിെൻറ പ്രയോജനം നാട്ടുകാർക്ക് കിട്ടിയില്ല. ഇന്നും നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ അവ പ്രവർത്തിക്കാതെ കിടക്കുന്നു. മാനാഞ്ചിറ സ്ക്വയറിലും മെഡിക്കൽ കോളജിലും പാവമണി റോഡിലും ബീച്ചിലുമെല്ലാം സ്ഥാപിച്ച ടോയ്ലറ്റുകൾ വെറുതെ കിടക്കുന്നു. കുറ്റിച്ചിറ, കിണാശ്ശേരി, ചാലപ്പുറം തുടങ്ങി വിവിധയിടങ്ങളിൽ തുടങ്ങിയ ഷീ ടോയ്ലറ്റുകളുടെ സ്ഥിതിയും മറിച്ചല്ല. ഇരുമ്പിൽ പണിതവയായതിനാൽ പലതും തുരുെമ്പടുത്തു.
2013 ൽ ഇ-ടോയ്ലറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവുണ്ടായപ്പോൾ നടത്തിയ നവീകരണവും ഫലം കണ്ടില്ല. സംസ്ഥാന സർക്കാറിെൻറ ശുചിത്വനഗരപദവി നേടിയ നഗരമാണിത്. ഇവിടുത്തെ അവസ്ഥ മാറാത്തതിനു കാരണം മറ്റൊന്നുമല്ല. എന്തിനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടത് എന്ന കാര്യത്തിൽ ഇപ്പോഴും ഭരിക്കുന്നവർക്ക് തിട്ടമില്ല. അല്ലെങ്കിൽ തെരുവിൽ ജനം അനുഭവിക്കുന്ന ദുരിതം അവർക്ക് മനസ്സിലാവുന്നില്ല. ഇതിെൻറ ദുരിതം ഏറെ അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകൾ മാറി മാറി നഗരഭരണത്തിെൻറ അധ്യക്ഷപദവിയിലിരുന്നിട്ടും മാറ്റം എവിടെയും കണ്ടില്ല.
കോഴിക്കോടിെൻറ ശുചിത്വം ഉറപ്പാക്കാൻ മുൻ ജില്ല കലക്ടർ യു.വിെ ജോസ് മുൻകൈയെടുത്ത് പദ്ധതികൾ തയാറാക്കിയിരുന്നു. അദ്ദേഹം മാറിയതോടെ പദ്ധതി ഓർമയായി.
കോർപറേഷെൻറ ബജറ്റുകളിൽ പൊതുശൗചാലയത്തെ കുറിച്ച് പ്രതിപാദനമുണ്ടാവാറുണ്ട്. 2020-21ലെ പുതുക്കിയ ബജറ്റിലും 21-22 വർഷത്തെ മതിപ്പ് ബജറ്റിലും പരിസ്ഥിതി സൗഹൃദ പൊതുശൗചാലയങ്ങൾ നിർമിക്കേണ്ടതിെൻറ ആവശ്യകത ഊന്നിപ്പറയുന്നു. നഗരത്തിെൻറ ജനത്തിരക്കനുസരിച്ച് പൊതുശൗചാലയങ്ങൾ നമുക്കില്ല എന്നും ഇതിനായി കർമപദ്ധതികൾ തയാറാക്കുമെന്നും പറയുന്നു.
2020ൽ കോർപറേഷൻ തയാറാക്കിയ അവലോകന റിപ്പോർട്ടിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള അഞ്ചിലധികം ടോയ്ലറ്റ് കോംപ്ലക്സുകൾ നിർമിക്കണമെന്നാണ് നിർദേശം വെച്ചത്. എല്ലാം കടലാസിൽ മാത്രമാവുന്നു എന്നതാണ് പ്രശ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.