എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഇതോടെ ആളുകൾക്ക് കൂടുതൽ സേവനം ലഭ്യമാകും. പരിശോധന സമയം രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറ് വരെയാക്കി. മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും. ഭൗതികസൗകര്യങ്ങൾ വർധിപ്പിക്കും. ശ്വാസകോശ സംബന്ധമായും മാനസികാരോഗ്യ സംബന്ധമായും മാസത്തിൽ ഒരുദിവസം ചികിത്സ നടക്കും.
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്രി അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യാതിഥിയായി. ഡോ. സുനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, ടി.എം. രാധാകൃഷ്ണൻ. റംല മക്കാട് പൊയിൽ, കെ.കെ. ജബ്ബാർ, എ.ടി.എം. ഷറഫുന്നിസ, ഷിജി ഒരലാക്കോട്, റസീന, കെ.കെ. മജീദ്, ജസ്ന അസയിൻ, മംഗലക്കാട്ട് മുഹമ്മദ്, സി. എം. ഖാലിദ്, വി.കെ. അബ്ദുറഹിമാൻ, വി.പി. അഷ്റഫ്, വഹീദ, സാജിദത്ത്, കെ. മുഹമ്മദലി, ഒ.എ. അൻസു, പി. സുധാകരൻ, ഇസ്ഹാഖ്, ഗിരീഷ് വലിയപറമ്പ്, ബാവ ചളിക്കോട്, വിജയൻ, കെ.എം. നാസർ, ഇ.കെ. രൂപ എന്നിവർ സംസാരിച്ചു. കെ.പി. വിനോദ് കുമാർ സ്വാഗതവും പ്രിയങ്ക കരുഞ്ഞിയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.