ഓമശ്ശേരി: സംരംഭക വർഷം 2.0ന്റെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി സംരംഭകർക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിർജീവമായവ പുനരുജ്ജീവിപ്പിക്കാൻ താൽപര്യപ്പെടുന്നവരും സംരംഭങ്ങൾ തുടങ്ങി പരാജയപ്പെട്ടവരുമായ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽനിന്നുള്ള മുൻകൂട്ടി രജിസ്റ്റർ ചെയ്ത നിരവധി സംരംഭകർ അർധദിന ശിൽപശാലയിൽ പങ്കെടുത്തു.
ഓമശ്ശേരി കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ യൂനുസ് അമ്പലക്കണ്ടി കെ. കരുണാകരൻ, സീനത്ത് തട്ടാഞ്ചേരി, സൈനുദ്ദീൻ കൊളത്തക്കര, പഞ്ചായത്ത് സെക്രട്ടറി എം.പി. മുഹമ്മദ് ലുഖ്മാൻ, മൂസ നെടിയേടത്ത് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് വ്യവസായ വികസന ഓഫിസർ പി.ജി. നന്ദകുമാർ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജെമിൻ, എന്റർപ്രൈസ് ഡെവലപ്മന്റ് എക്സിക്യൂട്ടിവ് എം. ശ്വേത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംരംഭകത്വ പ്രാധാന്യം, സ്വയംതൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, ലൈസൻസ് നടപടികൾ, വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന സംരംഭകത്വ പദ്ധതികൾ, ബാങ്കിങ് ഇടപാടുകൾ തുടങ്ങിയവ ക്ലാസുകളിൽ വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ എം. ഷീജ ബാബു, എം.എം. രാധാമണി, അശോകൻ പുനത്തിൽ, ഒ.പി. സുഹറ, താമരശ്ശേരി ഇ.ഡി.ഇ വിഷ്ണു.കെ, മടവൂർ ഇ.ഡി.ഇ വിമൽ.വി.പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.