കോഴിക്കോട്: ലോകോത്തര നിലവാരത്തിൽ നഗരത്തിൽ നിർമിച്ച എസ്കലേറ്റർ മേൽപാലത്തിെൻറ ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനും ഇടയിലുള്ള മേൽപാലത്തിെൻറ നിർമാണം അന്തിമഘട്ടത്തിലാണ്.
കേരളത്തിൽ ആദ്യത്തെ എസ്കലേറ്റർ മേൽപ്പാലമാണിത്. ഉച്ചക്ക് 12ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും. പാലത്തിെൻറ ഇരുഭാഗങ്ങളിലും എസ്കേലറ്ററും ലിഫ്റ്റും സ്ഥാപിച്ചുകഴിഞ്ഞു. പടികളിൽ ഗ്രാനൈറ്റ് വിരിച്ചു.
മേൽക്കൂരയിൽ ഷീറ്റിടുകയും എസ്ക്കലേറ്ററുകളുടെ വശങ്ങളിലെ നിർമാണവും പാലത്തിെൻറ ഭിത്തികളിൽ ഗ്ലാസിടുന്നതും പൂർത്തിയായി. അവസാന വട്ട ഇലക്ട്രിക് ജോലി പുരോഗമിക്കുകയാണ്.
എസ്കലേറ്ററുകൾ ചൈനയിൽനിന്നാണ് എത്തിച്ചത്. കാൽനടക്കാർക്കായി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മേൽപ്പാലത്തിന് മെത്തം11.5 കോടിയാണ് ചെലവ്.
റോഡിൽനിന്ന് ആറരമീറ്റർ ഉയരത്തിലാണ് മേൽപ്പാലമെന്നതിനാൽ റോഡിലൂടെ ഉയരമുള്ള വാഹനങ്ങളും മറ്റും കടന്നുപോകുന്നതിന് തടസ്സമില്ല. മൂന്ന് മീറ്റർ വീതിയുള്ള പാലത്തിെൻറ മൊത്തം നീളം 25.37 മീറ്ററാണ്.
ഇരുവശങ്ങളിലുമായി 1140 ചതുരശ്ര അടി സ്ഥലം വാണിജ്യാവശ്യങ്ങൾക്കുള്ളതാണ്. ഒരേസമയം 13 പേർക്ക് കയറാനാവുന്നതാണ് ലിഫ്റ്റ്. എസ്കലേറ്ററിൽ മണിക്കൂറിൽ 11,700 പേർക്കും നടപ്പാലത്തിൽ ഒരേസമയം 300 പേർക്കും കയറാം.
ഉൗരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഒാപ്പറേറ്റിവ് സൊസൈറ്റിയാണ് നിർമാണ ചുമതല വഹിച്ചത്. പാലം തുറന്നുകൊടുത്താലും ആളുകൾ റോഡിലൂടെ മറുവശത്തേക്ക് കടക്കുന്നത് ഒഴിവാക്കാൻ റോഡിൽ കമ്പിവേലി സ്ഥാപിക്കുന്നതും ഇതിനകം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.