രാമനാട്ടുകര: കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറികളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പിതാവിെൻറയും മകളുടെയും കണ്ണുകൾ ദാനം ചെയ്യാനായില്ല.
രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുകുന്ന് റോഡിൽ ഒയാസീസിൽ കോഴിക്കോട് വിമാനത്താവളത്തിലെ റിട്ട. ടെക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ (61), മകൾ ശാരിക (31) എന്നിവരുടെ കണ്ണുകൾ ദാനം ചെയ്യാമെന്ന് ഇവർ സമ്മതപത്രം നൽകിയിരുന്നു. ഇതനുസരിച്ച് ബന്ധുക്കൾ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടെങ്കിലും കോവിഡ് പ്രോട്ടോകാേളിൽ കുരുങ്ങി ശ്രമം പരാജയപ്പെട്ടു.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടിലെ രണ്ടു കിടപ്പുമുറികളിലാണ് മൃതദേഹം കണ്ടത്. മരണപ്പെട്ട് ആറു മണിക്കൂറിനുള്ളിൽ കണ്ണുകൾ ശേഖരിക്കണമായിരുന്നു. എന്നാൽ, ഇൻക്വസ്റ്റും കോവിഡ് ടെസ്റ്റുകളും കാരണം സമയം വൈകി. ഇതേത്തുടർന്നാണ് കണ്ണുകൾ ദാനം ചെയ്യാൻ കഴിയാതിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ശാരികയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പിതാവ് പീതാംബരൻ മാനസിക വിഷമത്തിലായിരുന്നുവത്രെ. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു. പ്രഭാവതിയാണ് പീതാംബരന്റെ ഭാര്യ. മകൻ: പ്രജിത് (എൻജിനീയർ ബംഗളൂരു).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.