േകാഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നും മണിക്കൂറുകൾക്കുള്ളിൽ പൊട്ടുമെന്നും ഭീഷണി മുഴക്കിയയാളെ പൊലീസ് അറസ്റ്റുെചയ്തു. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ നടുവട്ടം സ്വദേശി ഷഫീഖിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തത്.ഞായറാഴ്ച രാത്രി പതിനൊന്നോെട ഇയാൾ തിരുവനന്തപുരത്തെ ഡി.ജി.പി കൺട്രോൾ റൂമിലെ ഫോണിലേക്ക് വിളിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നും മണിക്കൂറുകൾക്കുള്ളിൽ പൊട്ടുമെന്നും ഭീഷണി മുഴക്കിയത്.
ഇതോടെ സന്ദേശം പെട്ടെന്ന് കോഴിക്കോട് കൺട്രോൾ റൂമിലേക്ക് കൈമാറുകയും പൊലീസും ബോംബ് സ്ക്വാഡുമെല്ലാം ആശുപത്രിയിൽ പരിശോധന നടത്തുകയുമായിരുന്നു.
ബോംബ് ഭീഷണിയെ തുടർന്നുള്ള തിരച്ചിൽ ആശുപത്രിയിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും മുൾമുനയിലാക്കി. ഇതിനിടെ ഇയാൾ വിളിച്ച മൊൈബൽ ഫോണിെൻറ നമ്പർ പൊലീസ് കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതും വ്യാജബോംബ് ഭീഷണിയായിരുന്നുെവന്നും വ്യക്തമായത്. പിന്നാലെ ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്ക് സ്റ്റേഷനിൽ നിന്നുതന്നെ ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.