കോഴിക്കോട്: ഇ-മെയിൽ ചോർത്തിയും ഫേസ്ബുക് മെസഞ്ചർ വഴിയുമുള്ള തട്ടിപ്പിന് പിന്നാലെ വാട്സ്ആപ് വഴിയും സാമ്പത്തിക തട്ടിപ്പ്. വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കിയാണ് വലിയ തട്ടിപ്പിന് ശ്രമം നടക്കുന്നത്.
ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീറിെൻറ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി ആളുകളിൽനിന്ന് സാമ്പത്തിക തട്ടിപ്പിന് ശ്രമമുണ്ടായതോടെ ഇദ്ദേഹം സൈബർ സെല്ലിൽ പരാതി നൽകി. +91 7428453809 എന്ന നമ്പർ ഉപയോഗിച്ച് ഡോ. നസീറിെൻറ ചിത്രം ഡി.പിയാക്കിയാണ് വാട്സ് ആപ് അക്കൗണ്ട് തുടങ്ങിയത്.തുടർന്ന് കോളജിലെ സഹഅധ്യാപകർ, വിദ്യാർഥികൾ, മുൻ അധ്യാപകർ എന്നിവരടക്കമുള്ളവർക്ക് പണമാവശ്യപ്പെട്ടുള്ള സേന്ദശങ്ങൾ അയക്കുകയാണ് െചയ്യുന്നത്. മാത്രമല്ല, ഓൺലൈൻ വ്യാപാര പോർട്ടലായ ആമസോണിൽ നിന്ന് 5,000 രൂപയുടെ അഞ്ച് ഗിഫ്റ്റ് കാർഡുകൾ 25,000 രൂപ മുടക്കി വാങ്ങി prodpect.organization2000@mail.ru എന്ന വിലാസത്തിലേക്ക് അയക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
സഹ അധ്യാപകർ ശ്രദ്ധയിൽപെടുത്തിയതോടെയാണ് തട്ടിപ്പ് ശ്രമം പുറത്തറിയുന്നത്. സന്ദേശങ്ങൾക്ക് മറുപടി നൽകുന്നവരോടാണ് ചാറ്റിങ് നടത്തി പണമടക്കം ആവശ്യപ്പെടുന്നത്. ജനുവരിയിൽ പ്രിൻസിപ്പലിെൻറ പേരിൽ വ്യാജ ഇ-മെയിലും ഫേസ്ബുക്ക് അക്കൗണ്ടും ഉണ്ടാക്കി നിരവധി പേരോട് പണം ആവശ്യപ്പെടുകയും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
വ്യാജ ഇ-മെയിൽ, ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കിയുള്ള തട്ടിപ്പ് നേരേത്ത തന്നെയുണ്ടെങ്കിലും വാടസ്ആപ് വഴിയുള്ള തട്ടിപ്പ് ഇപ്പോഴാണ് സജീവമായത്. ആളുകളുടെ ഡി.പി കണ്ട് ഗൂഗ്ൾ പേ വഴിയടക്കം പണമയക്കരുതെന്നും ഫോൺനമ്പർ ബന്ധപ്പെട്ടയാളുടേതാണെന്ന് ഉറപ്പാക്കിയശേഷമേ ഇടപാടുകൾ നടത്താവൂ എന്നുമാണ് സൈബർ സെൽ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.