ടൂറിസം വകുപ്പിന്റെ കൈറ്റ്​സ്​ സ്കില്‍ ഡെവലപ്മെന്റ് ഡിപ്ലോമ കോഴ്സിലെ ആദ്യ ബാച്ചിൽ പ്ലേസ്മെന്റ് ലഭിച്ച വിദ്യാർഥികളുടെ അനുമോദന ചടങ്ങ് മന്ത്രി പി.​എ. മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം ചെയ്യുന്നു

ഫാറൂഖ് കോളജിനെ ടൂറിസം കേന്ദ്രമാക്കും -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃപരമായ പങ്കുവഹിച്ച ഫാറൂഖ് കോളജിനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ച് സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം വകുപ്പിന്റെ കൈറ്റ്സ് സ്കില്‍ ഡെവലപ്മെന്റ് ഡിപ്ലോമ കോഴ് സിലെ ആദ്യ ബാച്ചിൽ പ്ലേസ്മെന്റ് ലഭിച്ച വിദ്യാർഥികളുടെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ അധ്യക്ഷത വഹിച്ചു.

വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പി.കെ. അഹമ്മദ് വിതരണം ചെയ്തു. മാനേജർ സി.പി. കുഞ്ഞിമുഹമ്മദ് മന്ത്രിയെ പൊന്നാടയണിയിച്ചു. ഡോ. എം.ആർ. ദിലീപ്, ബിനുരാജ്, എം.സി. ഷമീർ, ഡോ. പി.പി. യൂസഫ് അലി എന്നിവർ സംസാരിച്ചു. പുതിയ ബാച്ചിലെ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷനും നടന്നു.

Tags:    
News Summary - Farooq College will be made as tourism center - Minister Muhammad Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.